ഇന്നത്തെ കാലത്ത് ഓൺലൈനായി പണം നേടാനുള്ള മാർഗങ്ങൾ പലതാണ്. വളരെ എളുപ്പത്തിൽ നിങ്ങളുടെ ക്രിയേറ്റിവിറ്റി ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ ഓൺലൈനായി സെൽ ചെയ്ത് വലിയ എമൗണ്ട് നേടാനുള്ള വ്യത്യസ്ത വെബ്സൈറ്റുകൾ നിരവധിയാണ്. ഇത്തരത്തിൽ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ഫോട്ടോസ് ഓൺലൈനായി വിൽക്കാൻ സാധിക്കുന്ന ഒരു വെബ്സൈറ്റ് ആണ് shutter stock. നിങ്ങൾ ക്യാമറ ഉപയോഗിച്ചും, മൊബൈൽ ഫോൺ ഉപയോഗിച്ചും എടുക്കുന്ന ഫോട്ടോകൾ എങ്ങനെ വളരെ എളുപ്പത്തിൽ വലിയവിലക്ക് ഷറ്റർ സ്റ്റോക്ക് ഉപയോഗിച്ച് വിൽക്കാൻ സാധിക്കും ഇതുവഴി വളരെ വലിയ ഒരു വരുമാനം നേടാൻ സാധിക്കുന്നതാണ്.
ഫോട്ടോഗ്രാഫുകൾ വിൽക്കാനും വാങ്ങാനും സാധിക്കുന്ന ഒരു വെബ്സൈറ്റ് ആണ് ഷട്ടർ സ്റ്റോക്ക്. ഫോട്ടോകൾ മാത്രമല്ല, വീഡിയോസ്, വെക്ടർസ്, ഗ്രാഫിക്സ് ഉപയോഗപ്പെടുത്തി യിട്ടുള്ള കാര്യങ്ങളും നിങ്ങൾക്ക് ഈ ഒരു വെബ്സൈറ്റ് ഉപയോഗിച്ച് വിൽക്കാൻ സാധിക്കുന്നതാണ്.അത്യാവശ്യം നല്ല രീതിയിൽ ഫോട്ടോഗ്രാഫി സ്കിൽ ഉള്ളവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു വെബ്സൈറ്റ് ആണ് ഷട്ടർ സ്റ്റോക്ക്.
ഷട്ടർ സ്റ്റോക്ക് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട റൂൾസ് ആൻഡ് റെഗുലേഷൻസ് എന്തെല്ലാമാണ് ?
- ആദ്യത്തെ റൂൾ ആയി പറയുന്നത് നിങ്ങൾ ഈ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോഗ്രാഫുകൾ നിങ്ങൾ എടുത്തത് തന്നെ ആയിരിക്കണം.
- സബ്മിറ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫുകളിൽ വാട്ടർമാർക്ക്, ലോഗോസ്, ആർട്ട് വർക്കുകൾ എന്നിവ നൽകാൻ പാടുള്ളതല്ല.
- ഫോട്ടോയിൽ നിങ്ങളുടെ വാട്ടർമാർക്ക്, ലോഗോസ്, വെബ്സൈറ്റിന്റെ പേര് എന്നിവ നൽകാൻ പാടുള്ളതല്ല.
- ഹ്യൂമൺ റൈറ്റ്സ് വയ ലേറ്റ് ചെയ്യുന്ന ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല.
- സബ്മിറ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫ് jpeg ഫോർമാറ്റിൽ ആയിരിക്കണം. അതായത് റോ ഫോർമാറ്റിൽ എടുത്ത ഫോട്ടോ jpeg ഫോർമാറ്റിൽ ആക്കിയ ശേഷം മാത്രം അപ്‌ലോഡ് ചെയ്യുക.
- ഫോട്ടോഗ്രാഫിന്റെ കളർ പ്രൊഫൈൽ SRGB ഫോർമാറ്റിൽ ആയിരിക്കണം. ഡി എസ് എൽ ആർ ക്യാമറകളിൽ എടുക്കുന്ന പല ഫോട്ടോകളും ഈ ഫോർമാറ്റിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഫോർമാറ്റ് ചേഞ്ച് ചെയ്ത് മാത്രം അപ്‌ലോഡ് ചെയ്യണം.
- സബ്മിറ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫിന്റെ സൈസ് 4 മെഗാപിക്സൽ എങ്കിലും ഉണ്ടായിരിക്കണം. സബ്മിറ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫിന്റെ ഫൈൻ റെസല്യൂഷനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
eg:7946348px/10,000,00=7.9 MP എന്ന ലഭിക്കുന്നതാണ്. ഈ രീതിയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപായി റസല്യൂഷൻ കണ്ടെത്താൻ സാധിക്കുന്നതാണ്.
ഷട്ടർ സ്റ്റോക്കിൽ എങ്ങിനെ രജിസ്റ്റർ ചെയ്യാം?
ഷട്ടർ സ്റ്റോക്ക് വെബ്സൈറ്റിൽ എങ്ങനെ ഫോട്ടോസ് സബ്‌മിറ്റ് ചെയ്യാം?നിങ്ങൾ അപ്‌ലോഡ് ചെയ്ത നൽകുന്ന പിച്ചറുകൾക്ക് അനുസരിച്ച് ഒരു നിശ്ചിത വില ലഭിക്കുന്നതാണ്. ഓൺ ഡിമാൻഡ് സബ്സ്ക്രിപ്ഷൻ ഉള്ളവർ കൂടുതൽ പെയ്മെന്റ് നൽകുന്നതാണ്. എല്ലാദിവസവും ഒരു ഫോട്ടോ എങ്കിലും അപ്‌ലോഡ് ചെയ്ത് നൽകുകയാണെങ്കിൽ ഷട്ടർ സ്റ്റോക്ക് അക്കൗണ്ട് നല്ലരീതിയിൽ ആക്ടീവായി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ഫോട്ടോസ് അപ്‌ലോഡ് ചെയ്യുന്നതിലൂടെ അക്കൗണ്ട് വഴി കൂടുതൽ ഇമേജുകൾ വിൽക്കപ്പെടാൻ ഉള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും ഫോട്ടോകൾ ഷട്ടർ സ്റ്റോക്ക് പയോഗിച്ച് സെൽ ചെയ്യാവുന്നതാണ് .x
വെബ്സൈറ്റ് വഴി നിരവധി റൂൾസ് ആൻഡ് റെഗുലേഷൻസ് നൽകിയിട്ടുണ്ടെങ്കിലും പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ഇവ കൂടാതെ ചില ടെക്നിക്കൽ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. അതായത് ഒരു കൃത്യമായ സൈസ്,റസലൂഷൻ, എഡിറ്റിംഗ് രീതികൾ എന്നിവ കൂടി പാലിക്കേണ്ടതുണ്ട്.
ആദ്യം ഫോണിൽ നിന്നും ഷട്ടർ സ്റ്റോക്കിൽ സബ്മിറ്റ് ചെയ്യേണ്ട ഒരു ഫോട്ടോ തിരഞ്ഞെടുക്കുക. ഫോട്ടോയുടെ ഇമേജ് സൈസ് കണ്ടെത്തുന്നതിനായി ഡീറ്റെയിൽസ് എടുക്കുക. ഇവിടെ നിന്നും നിങ്ങൾക്ക് ആ ഫോട്ടോയുടെ റസല്യൂഷൻ ലഭിക്കുന്നതാണ്. ഇവിടെ നിങ്ങൾക്ക് ലഭിക്കുന്ന 2 അക്കങ്ങൾ തമ്മിൽ മൾട്ടി പ്ലൈ ചെയ്യുമ്പോൾ അതിന്റെ ഫുൾ റസല്യൂഷൻ ലഭിക്കുന്നതാണ്. Eg:3538px*2246px=7946348px എന്ന ലഭിക്കുന്നതാണ്. ഇതിനെ മെഗാപിക്സൽ ആയി കൺവെർട്ട് ചെയ്യാൻ 1MP=10,00,000px ആണ്. നേരത്തെ ലഭിച്ച റസല്യൂഷൻ വാല്യു 10,00,000 വെച്ച് ഡിവൈഡ് ചെയ്യുകയാണ് വേണ്ടത്.
ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപായി ക്രോപ്പ് ചെയ്യുന്നുണ്ടെങ്കിൽ, ഡ്രോപ്പ് ചെയ്തശേഷം റസല്യൂഷൻ ചെക്ക് ചെയ്യണം. ഇതിനായി നേരത്തെ പറഞ്ഞ അതേ രീതിയിൽ റസല്യൂഷൻ ചെക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഫോട്ടോ എടുക്കുമ്പോൾ തന്നെ ക്രോപ്പ് ചെയ്യേണ്ടത് രീതിയിൽ എടുക്കുകയാണെങ്കിൽ റസല്യൂഷൻ ചേഞ്ച് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാവുന്നതാണ്. ഒരു ഫോട്ടോ സബ്മിറ്റ് ചെയ്യുമ്പോൾ ഇവിടെ പറഞ്ഞിട്ടുള്ള മാക്സിമം ഫയൽ സൈസ് എന്നു പറയുന്നത് 50MB ആണ്. ഇമേജ് പ്രോപ്പർട്ടി എടുത്ത് ഇത് ചെക്ക് ചെയ്യാവുന്നതാണ്.
ഇമേജ് വിൽക്കുന്നവർ ഒരു സെല്ലർ വെബ്സൈറ്റ് ആണ് ഉപയോഗിക്കേണ്ടത്.ഇതിനായി https://submit. shutterstock.com എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് ഹോം പേജിൽ Get started എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതിനുശേഷം നിങ്ങളുടെ legal documents ഇൽ നൽകിയിട്ടുള്ള പേര്, പാസ്സ്‌വേർഡ് എന്നിവ ക്രിയേറ്റ് ചെയ്ത് നൽകുക. താഴെ നൽകിയിട്ടുള്ള terms& conditions ടിക്ക് ചെയ്ത് നൽകി Next ബട്ടൻ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ നൽകിയിട്ടുള്ള ഇമെയിൽ ഐഡിയിൽ വന്നിട്ടുള്ള ഈ ലിങ്ക് ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യുക.
തുടർന്ന് നിങ്ങളുടെ അഡ്രസ്, ഫോൺ നമ്പർ പോലുള്ള വിവരങ്ങൾ ഫിൽ ചെയ്ത് നൽകേണ്ടതുണ്ട്. എല്ലാ വിവരങ്ങളും കൃത്യമായി ഫിൽ ചെയ്തശേഷം Next ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ എത്തിച്ചേരുന്ന പേജിൽ അപ്‌ലോഡ് ചെയ്ത നൽകുന്ന ഫോട്ടോകൾ, നിങ്ങൾക്ക് ലഭിക്കുന്ന പെയ്മെന്റ് എന്നീ വിവരങ്ങൾ എല്ലാം കൃത്യമായി കാണാൻ സാധിക്കുന്നതാണ്. ഇവിടെ പ്രൊഫൈൽ സ്‌ട്രെങ്ത് കൂട്ടുന്നതിനായി പ്രൊഫൈൽ വിവരങ്ങൾ കൃത്യമായി ഫിൽ ചെയ്ത് നൽകണം. ഇവിടെ പ്രൊഫൈൽ ഫോട്ടോ വേണമെങ്കിൽ തിരഞ്ഞെടുത്ത് നൽകാവുന്നതാണ്. ഇത്രയും ചെയ്യുന്നതിലൂടെ അക്കൗണ്ട് രജിസ്ട്രേഷൻ പൂർത്തിയായി
നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ചെയ്തശേഷം content submit എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫയൽസ് അപ്‌ലോഡ് ചെയ്ത നൽകുന്നതിനുള്ള ഒരു സ്പേസ് ലഭിക്കുന്നതാണ്. ഒന്നുകിൽ നിങ്ങളുടെ ഫയൽ ഡ്രാഗ് ഡ്രോപ്പ് ചെയ്തോ,ഒന്നിൽ കൂടുതൽ ഫയലുകൾ അപ്‌ലോഡ് ചെയ്തോ നല്കാവുന്നതാണ്. നിങ്ങളുടെ ഫോണിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നോ ആവശ്യമുള്ള ഫോട്ടോകൾ തെരഞ്ഞെടുത്ത അപ്‌ലോഡ് ചെയ്ത നൽകാവുന്നതാണ്. ഇമേജ് അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇമേജ് സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതുണ്ട്.
ഫോട്ടോയുടെ ലെഫ്റ്റ് സൈഡിൽ ആയി നൽകിയിട്ടുള്ള സ്ക്വയർ ഇമേജ് ക്ലിക്ക് ചെയ്യുക. പേജിന്റെ വലതുവശത്തായി ഫോട്ടോയുടെ വിവരങ്ങൾ നൽകുന്നതിന് ആവശ്യമായ സ്പേസ് വന്നിട്ടുണ്ടാകും. ഇവിടെ ഫോട്ടോ സംബന്ധിച്ച് ഡിസ്ക്രിപ്ഷൻ കാറ്റഗറി എന്നീ വിവരങ്ങൾ എല്ലാം ഫിൽ ചെയ്തു നല്കാവുന്നതാണ്. കീ വേർഡ്സ് നൽകുമ്പോൾ നിങ്ങൾ അപ്‌ലോഡ് ചെയ്ത ഫോട്ടോ അനുസരിച്ച് ഓട്ടോമാറ്റിക് ആയി തന്നെ കീ വേർഡ്സ് ലഭിക്കുന്നതാണ്. എല്ലാ വിവരങ്ങളും കൃത്യമായി നൽകി കഴിഞ്ഞാൽ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്.
അവരുടെ എക്സ്പേർട്ട് ഫോട്ടോഗ്രാഫ് ചെക്ക് ചെയ്തശേഷം ഫോട്ടോഗ്രാഫിന് അപ്രൂവൽ ലഭിക്കുന്നതാണ്. നിങ്ങളുടെ പ്രൊഫൈൽ പേജിൽ ഫോട്ടോ സംബന്ധിച്ച് സ്റ്റാറ്റസ് മനസ്സിലാക്കാവുന്നതാണ്. ഫോട്ടോ റിവ്യൂ ചെയ്തുകഴിഞ്ഞാൽ,ആക്സെപ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ഫോട്ടോ റിജക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിൽ അത് സംബന്ധിച്ച വിവരങ്ങളും ലഭിക്കുന്നതാണ്.നിങ്ങളുടെ ഫോട്ടോ സെൽ ചെയ്ത് കഴിഞ്ഞാൽ, പേ ഔട്ട് ഡീറ്റെയിൽസ് ഓപ്ഷൻ നിങ്ങളുടെ ഇഷ്ടാനുസരണം നൽകാവുന്നതാണ്. ഇവിടെ ലഭിക്കുന്ന മൂന്ന് ഓപ്ഷനുകളിൽ paypal ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ, ഒരു paypal അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Post a Comment