ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന അപ്ഡേഷനുമായി വാട്സ്ആപ്പ്. ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എന്‍ഡ് എൻക്രിപ്ഷന്റെ അധിക പരിരക്ഷ ഉറപ്പാക്കുന്ന പുതിയ ഫീച്ചറാണ് ടെക് ഭീമൻമാർ അവതരിപ്പിച്ചിരിക്കുന്നത്.
ഐ.ഒ.എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങും.
ബഗുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനി ശ്രമിക്കുന്നതിനാൽ ആദ്യ ആഴ്ചകളിൽ ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ പതുക്കെ മാത്രമേ ലഭ്യമാകൂ. തുടർന്നുള്ള ആഴ്ചകളിൽ ഇത് വേഗത്തിലാകും. കഴിഞ്ഞ മാസം ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ഈ സുരക്ഷ ഫീച്ചറിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൂചന നൽകിയിരുന്നു
WhatsApp with new updates to ensure more security for users' information. WhatsApp's new feature
Post a Comment