Join Our Whats App Group

നാവികസേനയിൽ സെയിലർ

 


ഇന്ത്യൻ നാവിക സേനയിൽ സെയിലർ തസ്‌തികയിൽ 2500 ഒഴിവുണ്ട്‌. അവിവാഹിതരായ പുരുഷന്മാർ അപേക്ഷിക്കണം.  ആർടിഫൈസർ അപ്രന്റിസ്‌(എ എ), സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ്‌(എസ്‌എസ്‌ആർ) വിഭാഗങ്ങളിലാണ്‌ അവസരം. 2022 ഫെബ്രുവരിയിൽ കോഴ്‌സ്‌ തുടങ്ങും.  ആർടിഫൈസർ അപ്രന്റിസ്‌ 500 ഒഴിവ്‌. യോഗ്യത 60 ശതമാനം മാർക്കോടെ ഫിസിക്‌സും മാത്‌സും പഠിച്ച പ്ലസ്‌ടു കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ്‌ എന്നിവയിലേതെങ്കിലും പഠിക്കണം.  സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ്‌ ഫിസിക്‌സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്‌ടു. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ്‌ എന്നിവയിലേതെങ്കിലും പഠിക്കണം.  


പ്രായം 2002 ഫെബ്രുവരി ഒന്നിനും 2005 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം (ഇരുതീയതികളും ഉൾപ്പെടെ) അപേക്ഷകർ.  പ്ലസ്‌ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടികയിലുൾപ്പെടുന്ന 10,000 പേരെയാണ്‌ എഴുത്തും പരീക്ഷക്കും ശാരീരകക്ഷമതാ പരീക്ഷക്കും  ക്ഷണിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ്‌  അവസാന മെറിറ്റ്‌ ലിസ്‌റ്റ്‌ തയ്യാറാക്കുക. ഇംഗ്ലീഷ്‌, സയൻസ്‌, മാത്തമാറ്റിക്‌സ്‌, ജനറൽനോളജ്‌ എന്നിവയിൽനിന്ന്‌ പ്ലസ്‌ടു തലത്തിലുള്ള  ചോദ്യങ്ങളുണ്ടാകും. അവസാന തീയതി ഒക്ടോബർ 25.


 വിശദവിവരത്തിന്‌ www.joinindiannavy.gov.in മെട്രിക്‌ റിക്രൂട്ട്‌മെന്റ്  സെയിലർ മെട്രിക്‌ റിക്രൂട്ട്‌മെന്റിലേക്ക്‌ അപേക്ഷിക്കാം.  300 ഒഴിവുണ്ട്‌. 2022 ഏപ്രിൽ ബാച്ചിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌.  ഷെഫ്‌, സ്‌റ്റ്യുവാഡ്‌ ഹൈജീനിസ്‌റ്റ്‌ എന്നിവയിലേക്കാണ്‌ നിയമനം. എഴുത്ത്‌ പരീക്ഷയുടെയും  കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ്‌ നിയമനം.  പത്താം ക്ലാസ്സ്‌ മാർക്കിന്റെ അടിസ്ഥാനത്തിൽ 1500 പേരെ തെരഞ്ഞെടുപ്പിന്‌ ക്ഷണിക്കും.


 ഒക്ടോബർ  29 മുതൽ അപേക്ഷിക്കാം. 2002 ഏപ്രിൽ ഒന്നിനും 2005 മാർച്ച്‌ 31നും ഇടയിൽ ജനിച്ചവരാകണം (ഇരുതീയതികളും ഉൾപ്പെടെ)  അപേക്ഷകർ. സയൻസ്‌, മാത്‌സ്‌, ജനറൽ നോളജ്‌ പത്താം ക്ലാസ്സ്‌ തലത്തിലുള്ള ചോദ്യങ്ങളാണുണ്ടാകുക. അപേക്ഷിക്കേണ്ട അവസാനതീയതി നവംബർ രണ്ട്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www.joinindiannavy.gov.in




keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software ,  Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim

Post a Comment

Previous Post Next Post
Join Our Whats App Group