വൈക്കം:
പ്രണയം നടിച്ചു പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. തന്റെ വീട്ടിൽ വച്ചും ലോഡ്ജിലുമെത്തിച്ച് ശാരീരികമായി പീഡിപ്പിച്ചെന്നാണ് വൈക്കം ഉദയനാപുരം വാഴമന സ്വദേശിനിയായ യുവതിയുമായി എഴുമാംതുരുത്ത് സ്വദേശിയായ യുവാവിനെതിരെ നൽകിയ പരാതി പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലിസ് കേസെടുത്തു.
2017ൽ ഇരുവരും പ്രണയത്തിലായിരുന്നു. വിദ്യാര്‍ഥിനിയായിരിക്കെ അടുപ്പം സ്ഥാപിച്ച യുവാവ് 2018ൽ യുവതിയെ പല തവണ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ചു പീഡിപ്പിച്ചെന്നു പോലിസിനു നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു.
കഴിഞ്ഞ നാലുമാസമായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവാവ്. ജോലി തിരക്കിനിടയില്‍ യുവതിയെ കാണാന്‍ സമയം കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിൽ യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് യുവാവ് സംശയിച്ചു. സംശയം ശരിയാണോ എന്നറിയാൻ യുവതിയുടെ ഫോണ്‍ വാങ്ങി പരിശോധിച്ച യുവാവ് കണ്ടത് മറ്റൊരു യുവാവിന്റ സന്ദേശങ്ങള്‍. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. യുവാവ് യുവതിക്കെതിരെ വധഭീഷണി മുഴക്കി. ഭീഷണിയില്‍ ഭയന്ന യുവതി പോലിസ് സഹായo അഭ്യര്‍ഥിച്ച് പരാതിയുമായി എത്തിയതോടെയാണ് പീഢന വിവരം പുറത്തായത്
Post a Comment