അസംഘടിത മേഖലയിലെ തൊഴിലാളിയാണോ നിങ്ങൾ ?എങ്കിൽ തീർച്ചയായും കേന്ദ്ര സർക്കാറിന്റെ ഇ- ശ്രം പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കണം. എങ്കിലേ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ നിങ്ങളെ തേടിയെത്തൂ.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്‌ട്രേഷനും അവർക്കുള്ള പദ്ധതികളുടെ ഏകോപനത്തിനുമായി ‘ഇ-ശ്രം’ പോർട്ടൽ തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവ് പോർട്ടലിന്റെ(register.eshram.gov.in) ഉദ്ഘാടനം നിർവഹിച്ചത്.
കോവിഡ് പോലുള്ള ദുരിതങ്ങൾ ഉണ്ടാകുമ്പോൾ സഹായം നൽകുന്നത് ഈ വിവരശേഖരം ഉപയോഗിച്ചായിരിക്കും. പേര് റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനയുടെ ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ 2 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഇതിന്റെ ആദ്യ പ്രീമിയം സർക്കാർ അടയ്ക്കും. പദ്ധതിയിൽ അംഗമാകുന്നവർക്ക് ആധാറിനു സമാനമായ 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും കാർഡും ലഭിക്കും .
ആർക്കെല്ലാം ചേരാം ?
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന കർഷകർ, കർഷക തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഓട്ടോ ഡ്രൈവർമാർ, പത്ര ഏജൻറുമാർ, വഴിയോര കച്ചവടക്കാർ, തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങൾ, ആശാ വർക്കർമാർ, മത്സ്യതൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ എന്നിങ്ങനെ ആർക്കും അംഗമാകാം.
ഈ-ശ്രം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുമ്പോൾ ശ്രെദ്ധിക്കുക :
16 നും 59നും ഇടയ്ക്ക് ആയിരിക്കണം അപേക്ഷകരുടെ പ്രായം.
ഗവൺമെന്റിന് കീഴിലുള്ള EPFO/ESIC അല്ലെങ്കിൽ NPS എന്നീ പ്രോഗ്രാമുകളിൽ അംഗങ്ങളായവർക്ക് ഈ-ശ്രം പദ്ധതിവഴി രജിസ്റ്റർ ചെയ്യുവാനാകില്ല.
ഇ പി എഫ്, ഇ എസ് ഐ പദ്ധതികളിൽ അംഗമായിരിക്കരുത്. ആദായ നികുതി നൽകുന്നവരാകരുത്.
ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ, അപേക്ഷകരുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ രജിസ്റ്റർ ചെയ്യുവാൻ ആവശ്യമാണ്
ഈ-ശ്രം പദ്ധതിയുമായി ബന്ധപ്പെട്ട അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
അസംഘടിത മേഖല :
ESICയുടെയോ EPFOയുടെയോ കീഴിൽ വരാത്തതും ഉൽപ്പന്നങ്ങളുടെ നിർമാണത്തിലോ വിൽപ്പനയിലോ, സേവനങ്ങൾ നൽകുന്നതിലോ ഏർപ്പെടുന്നതും പത്തുപേരിൽ താഴെമാത്രം തൊഴിലാളികൾ ഉൾപ്പെടുന്നതുമായ സംഘടനകളും യൂണിറ്റുകളുമാണ് അസംഘടിത മേഖലയുടെ പരിധിയിൽ വരുന്നത്.
യു.എ. എൻ (Universal Account Number) : ഈ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ അപേക്ഷകർക്ക് ലഭിക്കുന്ന പന്ത്രണ്ടക്ക നമ്പരാണ് യു.എ. എൻ (Universal Account Number). ഈ നമ്പർ സ്ഥിരമായിരിക്കും.
എങ്ങനെ ചേരാം
ഇ- ശ്രം പോർട്ടൽ വഴി സ്വന്തമായോ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്ററുകൾ വഴിയോ അപേക്ഷിക്കാം. ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ തുടങ്ങിയ രേഖകൾ കരുതണം.
തൊഴിൽ തെരഞ്ഞെടുക്കുന്ന വിധം :
തൊഴിൽ രേഖപ്പെടുത്തുന്നതിന് രണ്ടു ഘട്ടങ്ങളാണുള്ളത്
ആദ്യഘട്ടത്തിൽ ഏതു മേഖലയിലാണ് ജോലി ചെയ്യുന്നത് (agriculture, automobiles, construction, etc.) എന്നും രണ്ടാമത്തെ ഘട്ടത്തിൽ എന്തു തൊഴിലാണ് ചെയ്യുന്നതെന്നുമാണ് (farmer, mechanic, carpenter,etc.)രേഖപ്പെടുത്തേണ്ടത്.അപേക്ഷകരുടെ പ്രധാന വരുമാനമാർഗമാണ് primary occupation.ഇതല്ലാതെ മറ്റൊരു ജോലി ഉണ്ടെങ്കിൽ മാത്രം secondary occupation രേഖപ്പെടുത്തിയാൽ മതി. രജിസ്റ്റർ ചെയ്യാനും കൂടുതൽ കാര്യങ്ങൾ അറിയാനും ചുവടെ കൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ-ശ്രം വഴി രജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
x
Post a Comment