Join Our Whats App Group

തടിയും തൂക്കവും കുറയണോ? എങ്കിൽ ദിവസവും ഈ 7 സമയങ്ങളിൽ ഓരോ ഗ്ലാസ്‌ ചൂടു വെള്ളം കുടിച്ചാൽ മതിയെന്ന്‌

 

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് അമിതവണ്ണം. ഷുഗറും , പ്രഷറും, കൊളസ്ട്രോളും പോലെ തന്നെ ഇന്ന് തടിയും ആരോഗ്യത്തിന് വില്ലൻ ആകുന്ന ഒന്നാണ്. ഇപ്പോളത്തെ ജീവിത രീതിയും വ്യായാമക്കുറവും ഭക്ഷണരീതിയും ഒക്കെയാണ് തടിയുടെ കാരണം. ഇത് പല രോഗങ്ങളുടെയും കാരണം കൂടെ ആണ് തടി അഥവാ അമിത വണ്ണം. ചിലർക്ക് വണ്ണം പാരമ്പര്യമായി ഉണ്ടാകുന്നത്. മറ്റുചിലർ സ്വയം വരുത്തി വെക്കുന്നതും. തടി കൂടിയാൽ പിന്നെ അത് കുറയ്ക്കാനായി പണി 18 ഉം നോക്കാറുണ്ട്.



വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവയൊക്കെ പരീക്ഷിക്കാറുണ്ട്. ചിലർ ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാൻ ശ്രമിക്കും. ഇത് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. പല കൃത്രിമ മാർഗ്ഗങ്ങളും പരീക്ഷിക്കുന്നവരും കുറവല്ല. ഇവ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നവയാണ്. വ്യായാമവും ഭക്ഷണ നിയന്ത്രണവും അല്ലാതെ തടി കുറക്കാൻ സഹായിക്കുന്ന ഒറ്റമൂലികൾ നമ്മുടെ പരിസരത്തു തന്നെ ഉണ്ട്.

അതിൽ ഒന്നാണ് വെള്ളം കുടിച്ചു കൊണ്ട് തടി കുറയ്ക്കുന്നത്. വെള്ളം തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ അപചയ പ്രക്രിയ വർധിപ്പിക്കുകയും കൊഴുപ്പിനെ നിയന്ത്രിച്ചു പുറന്തള്ളാൻ സഹായിക്കുന്നു. വെള്ളം കുടിച്ചു തടി നിയന്ത്രിക്കുന്ന ഒരു രീതിയാണ് ഹോട്ട് വാട്ടർ തെറാപ്പി. ഇതിനായി 7 ഗ്ലാസ് ചൂടുവെള്ളം പ്രത്യേക രീതിയിൽ കുടിക്കണം. ഇങ്ങനെ കുടിക്കുന്നത് തടിവും വയറും ഒക്കെ കുറയ്ക്കാൻ സഹായിക്കുന്നു.

ഹോട്ട് വാട്ടർ തെറാപ്പി
7 ഗ്ലാസ് വെള്ളം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നതാണ് ഹോട്ട് വാട്ടര്‍ തെറാപ്പി. ഇതിന്റെ ഗുണം ഒന്നു രണ്ടു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ലഭിയ്ക്കില്ല. 15-20 ദിവസം വരെ ഇത് കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ഇതെക്കുറിച്ചു കൂടുതലറിയൂ.


ഗ്ലാസ് 1: രാവിലെ വെറും വയറ്റിലാണ് ആദ്യം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത്. ഈ ചൂട് വെള്ളത്തിൽ 1 ടേബിൾ സ്പൂൺ നാരങ്ങാ നീരും 1 ടേബിൾ സ്പൂൺ തേനും മിക്സ് ചെയ്തു കുടിക്കുക. വെള്ളം കുടിച്ചാൽ 30 മിനിറ്റ് കഴിഞ്ഞു മാത്രമേ മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ പാടുള്ളു.

ഗ്ലാസ് 2: പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുൻപാണ് രണ്ടാമത്തെ ഗ്ലാസ് ചൂട് വെള്ളം കുടിക്കേണ്ടത്. 1 ഗ്ലാസ് ചൂട് വെള്ളം കുടിച്ചാൽ പിന്നെ 30 മിനിറ്റ് കഴിഞ്ഞു മാത്രമേ ഭക്ഷണമോ വെള്ളമോ കഴിക്കാൻ പാടുള്ളു.

ഗ്ലാസ് 3: പ്രഭാത ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞു വേണം അടുത്ത ഗ്ലാസ് ചൂട് വെള്ളം കുടിക്കേണ്ടത്. അതിനു മുൻപ് ഭക്ഷണമോ വെള്ളമോ കുടിക്കാൻ പാടില്ല.

ഗ്ലാസ് 4: ഉച്ച ഭക്ഷണത്തിന് മുൻപാണ് നാലാമത്തെ ഗ്ലാസ് ചൂട് വെള്ളം കുടിക്കേണ്ടത്. ഇത് ഭക്ഷണത്തിനു മുക്കാല്‍ മണിക്കൂര്‍ മുന്‍പായി കുടിയ്‌ക്കേണ്ടതാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

ഗ്ലാസ് 5: അടുത്ത ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് ഉച്ച ഭക്ഷണ ശേഷമാണ് അഞ്ചാമത്തെ ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത്. ഭക്ഷണം കഴിഞ്ഞു ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് വെള്ളം കുടിക്കേണ്ടത്. ഇത് ദഹനം വർധിപ്പിക്കാൻ സഹായിക്കുന്നു. അപചയ പ്രക്രിയ വർധിപ്പിക്കും.

ഗ്ലാസ് 6: രാത്രി ഭക്ഷണത്തിനു മുൻപാണ് ആറാമത്തെ ഗ്ലാസ് ചൂടുവെള്ളം കുടിക്കേണ്ടത്. ഇത് ഭക്ഷണത്തിനു 30 മിനിറ്റ് മുൻപ് ആണ് കുടിക്കേണ്ടത്.

ഗ്ലാസ് 7: അവസാനത്തെ ഗ്ലാസ് ചൂടുവെള്ളം ആണ് ഇത്. കിടക്കുന്നതിന് 30 മിനിറ്റ് മുൻപാണ് ചൂട് വെള്ളം കുടിക്കേണ്ടത്. 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു മിക്സ് ചെയ്താണ് കുടിക്കേണ്ടത്.

വെള്ളം കുടിക്കുമ്പോൾ: വെള്ളം ഒറ്റവലിക്കു കുടിക്കരുത്. പതുക്കെ കുടിയ്ക്കുക. എങ്കിൽ മാത്രമേ പ്രയോജനം ഉണ്ടാവുകയുള്ളൂ. ഇത് 20 ദിവസങ്ങൾ എങ്കിലും ഉപയോഗിച്ചാൽ മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളു. ചൂട് വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാൻ മാത്രമല്ല. പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. തൊണ്ടവേദന, ജലദോഷം, കലാപം, പ്രമേഹം എന്നിവയ്ക്കും നല്ലതാണ്. ആർത്തവ സമയത്തെ വയറുവേദനയ്ക്കും പരിഹാരമാണ് ചൂട് വെള്ളം കുടിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group