മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സില്‍ ആത്മവിശ്വാസവും ശുഭ ചിന്തയും നിറയും. സന്തോഷപ്രദമായ അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന ലാഭം, സാമൂഹിക അംഗീകാരം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ഇടപാടുകള്‍ വിജയകരമാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
പലകാര്യങ്ങളിലും അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. ചിട്ടയോടെ അധ്വാനിച്ചാല്‍ ഫലപ്രാപ്തിയുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം വ്യാപരിക്കേണ്ട സാഹചര്യം വിഷമകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അഭ്യുദയകാംക്ഷികളുടെ ഉപദേശം ഗുണകരമായി ഭവിക്കും. എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ നല്ലതല്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. പൊതുമാധ്യത്തില്‍ അംഗീകാരം വര്‍ധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വൈകാരികമായ തീരുമാനങ്ങള്‍ ദോഷങ്ങള്‍ വരുത്തും. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുക. അംഗീകാരം ലഭിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യ ചിന്തകള്‍ മൂലം മനക്ലേശം വരാന്‍ ഇടയുണ്ട്. മനസ്സിന് ത്രുപ്തിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുവാന്‍ നിര്‍ബന്ധിതമാകാന്‍ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ മടിയ്ക്കരുത്. ദിവസം അനുകൂലമാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തീരുമാനങ്ങള്‍ എടുക്കാന്‍ വൈഷമ്യം അനുഭവപ്പെടും. മാനസിക പിരിമുറുക്കം വര്‍ദ്ധി ക്കാന്‍ സാധ്യത ഉള്ളതിനാല്‍ അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഖകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനം. ധനനേട്ടവും കുടുംബസുഖവും ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശങ്ങള്‍ വരാവുന്നതാണ്. അമിത അധ്വാനവും യാത്രാക്ലേശവും വരാന്‍ ഇടയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
Post a Comment