മയ്യിൽ:
കൊറോണ വ്യാപനത്തിൻ്റെ പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞു കിടക്കുകയായിരുന്ന മയ്യിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുതൽ നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കും.
രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം.
തികച്ചും കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമെ കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ പാടുള്ളൂ . നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു
Post a Comment