Join Our Whats App Group

വാട്സ്ആപ്പിനെ സുരക്ഷിതമാക്കാൻ ഇക്കാര്യം ചെയ്യൂ; കേരള പൊലീസ്

വാട‌്സ്‍ആപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്ന കാര്യങ്ങളിൽ ഒന്നാണ് തുടർച്ചയായി കൊണ്ടുവരുന്ന പുതിയ അപ്ഡേറ്റുകളും സവിശേഷതകളും. അതേ സമയം, വാട്സ്ആപ്പിന് സുരക്ഷ, സ്വകാര്യത പ്രശ്നങ്ങളും നിരവധിയാണ്. ഈ അടുത്ത സമയങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ഹാക്കർമാരുടെ ആക്രമണത്തിൽ നിന്ന് ഫോണിനെ രക്ഷിക്കാൻ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യാൻ ആവശ്യപ്പെടുകയാണ് കേരള പൊലീസ് സൈബർ ഡോം.


  • ആദ്യം ഫോണിൽ വാട്സ്ആപ്പ് തുറക്കുക
  • സെറ്റിംഗ്സിൽ ചെന്നിട്ട് അക്കൗണ്ട് ക്ലിക്ക് ചെയ്യുക.
  • ഇതിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഇതിലെ ഇനാബിൾ എന്ന എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  • ആറു ഡിജിറ്റ് പിൻ സെറ്റ് ചെയ്യുക. നിങ്ങൾക്ക് വേണ്ടുന്ന ഏത് സമയത്തും ഏത് ഫോണിലും വാട്ട്‌സ്ആപ്പ് സജ്ജീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.


ഈ പിൻ സജ്ജീകരിച്ചതിനുശേഷം, നിങ്ങൾക്ക് ഓപ്ഷണലായി ഒരു ഇമെയിൽ വിലാസം നൽകാനും കഴിയും. ഇനി ആറക്ക പിൻ മറന്നുപോയാൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻന് റീസെറ്റ് ചെയ്യുന്നതിനായി ഒരു ലിങ്ക് വാട്സ്ആപ്പ് ഈ മെയിലിലേക്ക് അയക്കും.

നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ‌ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സെറ്റ് അപ്പ് ചെയ്തിരിക്കുന്നതിനാൽ ഹാക്കറിന് നിങ്ങളുടെ വാട്സ്ആപ്പ് സെറ്റ് ചെയ്യുന്നതിന് കഴിയാതെ വരുന്നു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ഒരു ഉപയോക്താവ് വാട്ട്‌സ്ആപ്പ് തുറക്കുമ്പോൾ മാത്രമേ ഇക്കാര്യം അറിയുകയുള്ളു. അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഉപകരണത്തിലേക്ക് മാറിയെന്നും തുടരുന്നതിന് അവർ ഇവിടെ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശം ലഭിക്കും.

ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സ്ഥിരീകരിക്കാൻ നിങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ നിങ്ങൾ അത് ചെയ്തില്ലെന്നും പറയുന്ന ഒരു ഇമെയിൽ വാട്ട്‌സ്ആപ്പിൽ നിന്ന് ലഭിക്കുകയാണെങ്കിൽ, ആ ലിങ്കിൽ ക്ലിക്കുചെയ്യാതിരിക്കാൻ ഓർക്കുക. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമമാണിത്.

ആറക്ക പിൻ നമ്പർ വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങൾക്ക് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഇനാബിൾ ആക്കിയിട്ടുണ്ടെങ്കിൽ ഈ പിൻ ഇല്ലാതെ അവസാനമായി വാട്ട്‌സ്ആപ്പ് ഉപയോഗിച്ച 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ നമ്പർ വാട്ട്‌സ്ആപ്പിൽ വീണ്ടും സ്ഥിരീകരിക്കാൻ അനുവദിക്കില്ല.

Post a Comment

Previous Post Next Post
Join Our Whats App Group