സർക്കാർ ആശുപത്രിയിൽ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടു. ആശുപത്രിയിലെത്തിച്ചപ്പോൾ കുഴപ്പമൊന്നുമില്ല നാണയം തനിയെ പൊയ്ക്കൊള്ളുമെന്നാണ് അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാർ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെ പീഡിയാട്രീഷൻ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ ഇവിടെയും ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
ഇവിടെയും പീഡിയാട്രീഷൻ ഇല്ലാതിരുന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അതിനിടെ കുട്ടിക്ക് പഴവും വെള്ളവും കൊടുത്താൽ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാൽ അത് പുറത്തുപോകുമെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചുവെന്ന് വീട്ടുകാർ പറയുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ഇവർ വിളിച്ചുചോദിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു.
ഇതനുസരിച്ച് വീട്ടുകാർ മടങ്ങിപ്പോവുകയും ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടുകൂടി മരണപ്പെടുകയായിരുന്നു.
മൂന്ന് സർക്കാർ ആശുപത്രികളിൽ നിന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് കുട്ടി മരിച്ചതെന്നാണ് ഇവർ പറയുന്നത്.
إرسال تعليق