Join Our Whats App Group

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; എട്ട് രോഗികള്‍ മരിച്ചു


അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഇവിടെ ചികിത്സയിലുള്ള 40 കോവിഡ് രോഗികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സിവിക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച എട്ട് പേരും ഐസിയുവില്‍ ചികിത്സയിലായിരുന്നു.രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Post a Comment

أحدث أقدم
Join Our Whats App Group