ആലുവയില്‍ മരിച്ച മൂന്ന് വയസ്സുകാരന്റെ വയറ്റില്‍ രണ്ട് നാണയങ്ങളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ വന്‍കുടലിന്റെ ഭാഗത്തായാണ് നാണയങ്ങള്‍ ഉണ്ടായിരുന്നതെന്നാണ് കണ്ടെത്തല്‍. ഒരു രൂപ അന്‍പത് പൈസ നാണയങ്ങളാണ് കണ്ടെടുത്തത്.
അതേസമയം, മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നാണ് പ്രഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്ബതികളുടെ മകന്‍ പൃഥ്വിരാജ് ചികിത്സ കിട്ടാതെയാണ് മരിച്ചത്. ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.
കുട്ടിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.
إرسال تعليق