ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായത് ആക്രമണം ആണെന്ന് സംശയിക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബെയ്റൂട്ടിലെ സ്ഫോടനം സംബന്ധിച്ച് ജനറല്‍മാരോട് സംസാരിച്ചിരുന്നു. കെമിക്കല്‍ നിര്‍മാണത്തിലെ പിഴവ് മൂലമുണ്ടാകുന്ന സ്ഫോടനമായി തോന്നുന്നില്ലെന്നാണ് അവരും അഭിപ്രായപ്പെട്ടതെന്നും ട്രപ് പറഞ്ഞു.
ബോംബാക്രമണം നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം ആക്രമണമല്ലെന്ന് ലെബനന്‍ അധികൃതര്‍ പറഞ്ഞു. കാര്‍ഷികാവശ്യത്തിനുള്ള അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസന്‍ ദിയാബ് വ്യക്തമാക്കി.ലെബനന്‍ പ്രാദേശിക സമയം ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ 78 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാലായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു.
Post a Comment