കതിരൂർ നായനാർ റോഡിൽ രണ്ട് ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്. സുരഭിലിൻ്റെ സുരഭിലം എന്ന വീടിന് നേരെയാണ് ബോംബ് ഏറ് നടന്നത്. ബോംബ് സ്ഫോടനത്തിൽ വീടിൻ്റെ ചുമരിന് കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്ത അയ്യപ്പ മഠത്തിനു സമീപം വാചാലി സനലിൻ്റെ വീടിന് നേരെയും ബോംബേറ് നടന്നു. വീടിൻറെ മതിലിൽ വീണ് ബോംബ് പൊട്ടിത്തെറിച്ചതിനാൽ കാര്യമായ അപകടമൊന്നും സംഭവിച്ചില്ല. സിപിഎമ്മുകാരാണ് ബോംബെറിഞ്ഞത് എന്ന് സംശയിക്കുന്നതായി ബി.ജെ.പി ആരോപിച്ചു. കതിരൂർ പോലീസ് അന്വേഷണം തുടങ്ങി.
കതിരൂരിൽ വീടിനു നേരെ ബോംബേറ്
Ammus
0
Post a Comment