Join Our Whats App Group

സ്വര്‍ണക്കടത്ത്; എന്‍ഐഎ അന്വേഷണം യു.എ.ഇയിലേക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി


സ്വർണക്കടത്തുകേസിൽ എൻഐഎ അന്വേഷണം യു.എ.ഇയിലേക്ക്. കേസിലെ നയതന്ത്ര ബന്ധങ്ങൾ ഉൾപ്പെടെ എൻഐഎ പരിശോധിക്കും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. യുഎഇയിലേക്ക് വിമാനസർവീസ് പുന:സ്ഥാപിച്ച സാഹചര്യത്തിലാണ് അനുമതി തേടിയിരിക്കുന്നത്.

യുഎഇ അറ്റാഷെയുമായും കോൺസൽ ജനറലുമായും ബന്ധപ്പെട്ട് കേസിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഏത് തരത്തിലാണ് കേസിൽ നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തത് എന്നത് സംബന്ധിച്ച അന്വേഷണത്തിനായാണ് എൻഐഎ യുഎഇയിലേക്ക് പുറപ്പെടുന്നത്.

ഒപ്പം ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിക്കും.

യുഎഇയിൽ നയതന്ത്ര ബാഗേജുകൾ കൈകാര്യം ചെയ്യുന്നത് ആരെല്ലാം, ഹവാല പണത്തിന്റെ വിതരണ ശൃംഖലയും ഇടപാടുകളും സംബന്ധിച്ച് എൻഐഎ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാൽ തന്നെ അവരെ ചോദ്യം ചെയ്യാൻ സാധിക്കില്ല. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണം എന്നാണ് എൻഐഎ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ യുഎഇ സർക്കാരിന്റെ അനുമതി തേടും

Post a Comment

Previous Post Next Post
Join Our Whats App Group