അഴീക്കോട് ശക്തമായ കാറ്റിലും മഴയിലും അഴീക്കൽ കപ്പക്കടവിലെ സുൽക്ക ഷിപ്പ് യാർഡിലെ ഉരു നിർമാണ ഷെഡ് പൂർണമായും തകർന്നു. ബുധനാഴ്ച രാത്രി 12നായിരുന്നു സംഭവം. 27 വർഷം പഴക്കമുള്ള ഉരു നിർമാണ ഷെഡാണ് തകർന്നത്. നിർമാണത്തിലിരിക്കുന്ന ഒരു ബോട്ടിനും കേടുപാടുണ്ടായി. എഴുപത് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഷിപ്പ് യാർഡിലെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. കാസർകോട് സ്വദേശി അബ്ദുൾ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സുൽക്ക ഷിപ്പ് യാർഡ്.
അഴീക്കൽ സുൽക്ക ഷിപ്പ് യാർഡിലെ ഉരു നിർമാണ ഷെഡ് തകർന്നു; 70 ലക്ഷം രൂപയുടെ നഷ്ടം
Ammus
0
Post a Comment