Join Our Whats App Group

പരിയാരം മെഡിക്കല്‍കോളേജില്‍ സ്ഥിതി അതീവ ഗുരുതരം; വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്കും കൊവിഡ്; മരണത്തിന് മുമ്ബ് തന്നെ രോഗം സ്ഥിതികരിച്ചു, പക്ഷേ മറച്ചു വച്ചു; ഫലം നിലവധി ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍; ചികില്‍സിക്കാനാളില്ല


തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ പരിയാരം മെഡിക്കല്‍ കോളേജിലും സ്ഥിതി അതിവ ഗുരുതരം. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്കും കൊവിഡ് സ്ഥിതികരിച്ചതാണ് കാര്യങ്ങള്‍ കുടുതല്‍ വഷളാക്കിയത്. കഴിഞ്ഞ ഒരാഴ്ച്ചയായി പരിയാരം മെഡിക്കല്‍ കോളേജില്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമല്‍ ജോ അജി(19). പരിയാരത്തെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാള്‍ മരിക്കുന്നതിന് രണ്ടു ദിവസം മുമ്ബേ രോഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസമണ് വിദ്യാര്‍ഥി മരിച്ചത്. ഇതേത്തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നാണ് ഇപ്പോള്‍ അദികൃതര്‍ പറയുന്നത്.

പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാല്‍ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കുകയായിരുന്നു. ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് പരിയാരം മെഡിക്കല്‍ കോളേജിനെ എത്തിച്ചിരിക്കുന്നത്. അമലിന് എവിടെ നിന്നും രോഗം കിട്ടിയെന്നതിനെ സംബന്ധിച്ച വിവരമില്ല. അതെ സമയം പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ അടക്കം നിരവധിപ്പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ നൂറോളം പേര്‍ നിരീക്ഷണത്തിലാകുകയും ചെയ്തു. ഇവിടെ ചികിത്സയ്ക്ക് എത്തിയ ചില രോഗികള്‍ക്കും രോഗം കണ്ടെത്തി. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ഒരു ഡോക്ടര്‍ മാത്രമാണ് കൊവിഡ് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റ് വിഭാഗങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇവരില്‍ നിന്നാകാം മറ്റ് രോഗികള്‍ക്കും കൊവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിനെ ഒരു പ്രത്യേക ക്ലസ്റ്ററായി മാറ്റേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

നിലവില്‍ കോവിഡ് പരിയാരത്ത് നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ല. കോവിഡ് ആശുപത്രിയെന്ന പേര് മാത്രമാണുള്ളത്. മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയില്ല. കൂടുതല്‍ ഡോക്ടര്‍മാരും നെഴ്‌സുമാരും ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമുണ്ടായതോടെ ഒരു ഡോക്ടടര്‍മാത്രമാണ് പരിശോധനക്കുള്ളത്. ഇതിനിടെ രോഗം ഐ.സി.യു വഴിയും പകര്‍ന്നിരിക്കാം എന്ന സാഹചര്യമുണ്ടായതോടെ ഐ.ടി.യു അടിച്ചിണ്ടേണ്ട അവസ്ഥയിലാണ് പരിയാരം. ഇതോടെ അടിയന്തര ശസ്ത്രക്രീയകള്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പരിയാരം മെഡിക്കല്‍ കോളേജ് എത്തിചേരുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group