Join Our Whats App Group

കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; അഴീക്കലില്‍ നിയന്ത്രണം


കണ്ണൂര്‍: 
അഴീക്കലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപത്തെ 46 കാരന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ അഴീക്കോട് പഞ്ചായത്തിലെ 23-ാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ചു. ഇയാളുടെ രോഗ ഉറവിടം അറിയാത്തത് ആശങ്കയ്ക്ക് കാരണമാകുന്നു.  കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങില്‍ ഉള്‍പ്പടെ ഇയാള്‍ പങ്കെടുത്തിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക വിപുലമാണ്.

അതേസമയം, അയ്യങ്കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ്, ആനപ്പന്തി ടൗണുകള്‍ അടച്ചു. രണ്ട് ദിവസത്തിനിടയില്‍ ഓരോ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന പഞ്ചായത്ത് സുരക്ഷാ സമിതി ചേര്‍ന്നാണ് നടപടി.  അതോടൊപ്പം നീര്‍ച്ചാലിലെ വിവാഹത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകിച്ച ചിറക്കല്‍കീരിയാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ വിവാഹ വീട്ടിലെ സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം 7 ആയി.  കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 47 പേരില്‍ 31 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും, എസ്.ഐക്കും കൊവിഡ് ബാധിച്ചു. തലശ്ശേരി പോലീസ് കണ്‍ട്രോള്‍ റൂമിലെ എസ്.ഐ, ഡി.വൈ.എസ്.പി ഉള്‍പ്പെടെ 30 പോലീസുകാര്‍ നിരീക്ഷണത്തിലാണ്. ഡി.വൈ.എസ്.പി ഓഫീസും, കണ്‍ട്രോള്‍ റൂമും താല്‍ക്കാലികമായി അടച്ചു. 

പരിയാരം മെഡിക്കല്‍ കോളേജിലെ അനസ്‌ത്യേഷ്യോളനിസ്റ്റാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍. ഇതോടെ പരിയാരത്ത് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 23 ആയി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രവര്‍ത്തനം ഭാഗികമാക്കിയിരിക്കുകയാണ്. ചികിത്സ അത്യാഹിത രോഗികള്‍ക്ക് മാത്രമായി ചുരുക്കി. വിവിധ ചികിത്സ വിഭാഗത്തിലെ ഒ.പികളുടെ പ്രവര്‍ത്തനവും ഭാഗികമാക്കി. ഡോക്ടമാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി കൊവിഡ് വാര്‍ഡിന് പുറത്ത് ജോലി ചെയ്യുന്ന 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പരിയാരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആരുടെയും രോഗ ഉറവിടം വ്യക്തമാകാത്തതാണ് ആശങ്ക ഉയര്‍ത്തുന്നത്. സമ്പര്‍ക്കപ്പട്ടികയിലുള്ള നൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഇതര രോഗങ്ങളുമായി എത്തുന്നവരില്‍ നിന്നാണോ അതോ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നാണോ പരിയാരത്ത് വ്യാപനം ഉണ്ടാകുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമായതിനാല്‍ ആശുപത്രിയുടെ ദൈംനദിന പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ പരിയാരത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group