Join Our Whats App Group

കാലവർഷം ശക്തിപ്രാപിക്കുന്നു, മലയോരമേഖലയിൽ മഴ ശക്തം: വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദേശം


സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസിന് ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്. സായുധ പൊലീസ് സേനയ്ക്കും നിർദേശം നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം രക്ഷാപ്രവർത്തനം നടത്തണമെന്നും ഡി ജി പി വ്യക്തമാക്കി
മലയോരമേഖലയിൽ മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. 

തൊട്ടില്‍പാലം പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ഏഴ് വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റി താമസിപ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കര കവിഞ്ഞ് ഒഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. 

നാല് കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റി.ഇ​ന്ന് ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​ഓ​റ​ഞ്ചും,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ൽ​ ​യെ​ല്ലോ​ ​അ​ല​ർ​ട്ടും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ഒറ്റപ്പെട്ടയിടങ്ങളി​ൽ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യു​ണ്ടാ​യേ​ക്കാം.​ 24​ ​മ​ണി​ക്കൂ​റി​ൽ​ 115.6​ ​മു​ത​ൽ​ 204.4​ ​മി.​മീ​ ​വ​രെ​ മഴ​ ​ല​ഭി​ക്കും.ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം,ഇടുക്കി, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട,തൃശൂർ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. 

പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കോട്ടയത്ത് റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പാമ്പാടിയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഫയർമാന് പാമ്പുകടിയേറ്റു. 45 മി.മി മഴയാണ് സംസ്ഥാനത്ത് ഇന്നലെ ലഭിച്ചത്.തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് ശക്തമായ മഴ പെയ്തത്. അതേസമയം വടക്കൻ മേഖലകളിൽ കാര്യമായ മഴയില്ലായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group