Join Our Whats App Group

ബാഹുബലി സംവിധായകൻ രാജമൗലിക്ക് കൊവിഡ്


“എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങള്‍ പരിശോധന നടത്തി. റിസല്‍ട്ട് വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.” ഫേസ്ബുക്കിലൂടെ അദ്ദേഹം കുറിച്ചു.
എല്ലാവര്‍ക്കും ഇപ്പോള്‍ സൗഖ്യം തോന്നുന്നുണ്ട്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും നിര്‍ദ്ദേശങ്ങളെല്ലാം ഞങ്ങള്‍ പാലിക്കുന്നുണ്ട്. ആന്‍റിബോഡി വളരാന്‍ കാത്തിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്ക് പ്ലാസ്‍മ നല്‍കാനാവുമെന്നും ബാഹുബലി സംവിധായകൻ സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു.
ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് കൊവിഡ് പോസിറ്റീവ് ആയവരില്‍ രാജമൗലിയെ കൂടാതെ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, വിശാല്‍, നടി ഐശ്വര്യ അര്‍ജ്ജുന്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്നു. ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്ക് പുതിയ പരിശോധനയില്‍ നെഗറ്റീവ് അയപ്പോള്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയില്‍ തുടരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group