കണ്ണൂർ:
കണ്ണൂർ എംടിഎം സ്‌കൂളിലെ സിസിടിവി, പ്രൊജക്ടർ കളവ് ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി ശ്രീവേലാപുരം ചിന്നമാരിമുത്തു (41) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. എംടിഎം സ്‌കൂൾ ഹെഡ്മിസ്ട്രസ് അനിതയുടെ പരാതിയിലാണ് കേസ്. ഒരുലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇയാൾ കവർന്നത്. ഇയാൾ കളവ് ചെയ്ത സാധനങ്ങൾ വെച്ച സ്ഥലം പോലിസിന് കാണിച്ചു കൊടുത്തു, ഇവ പോലീസ് കണ്ടുകെട്ടി. ഇയാളെ റിമാൻഡ് ചെയ്തു.
Post a Comment