Join Our Whats App Group

കളമൊഴിഞ്ഞ് മാഹി മദ്യം... !!

മയ്യഴി : കേരളത്തിലെ പുതിയ മദ്യ നയംമാണ് മയ്യഴിയേ പ്രയാസത്തിലാ ക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പിടിയിൽ തളർന്നിരിക്കുകയാണ് മയ്യഴിയിലെ മദ്യ വിപണി. മാഹിയിലെ ചെറുതും വലുതുമായ ബാറുകൾ തേടി മദ്യപാനിക്കാൻ എത്തുന്നവർ ദിനംപ്രതി വർദ്ധിക്കുന്ന കാരണത്താൽ ഈ തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോവിഡ് നികുതി . മാഹി മാത്രം കിട്ടുന്ന ബ്രാൻഡുകൾക്ക് 30 ശതമാനം വില കൂട്ടി. കേരളത്തിലും കിട്ടുന്ന ബ്രാൻഡുകളുടെ വില കേരളത്തിലെ വിലയുമായി ഏകീകരിക്കുകയും ചെയ്തു. 32 ചെറുകിട വിൽപ്പനശാലകൾ അടക്കം 64 മദ്യവിൽപ്പന ശാലകൾ ആണ് മയ്യഴിയിലുള്ളത്. മെയ് 24 ഇവ തുറന്നപ്പോൾ മുതലാണ് വിലയിൽ മാറ്റം വരുത്തിയത്. ഓഗസ്റ്റ് 24 വരെ ഇത് തുടരും. വില വർദ്ധിച്ചതോടെ പുറത്തുള്ളവരുടെ വരവ് കാര്യമായി കുറയുകയും മൂന്നിലൊന്നു മാത്രമായി വിൽപ്പന നിലനിൽക്കുകയും ചെയ്തു. വില കൂട്ടിയതിനു ശേഷം എക്സൈസിന് പണി കുറഞ്ഞു എന്നതാണ് സത്യം. എന്നാൽ മദ്യത്തിന് വില വർധിപ്പിച്ചതോടെ പല വില്പനശാലകൾ നഷ്ടത്തിലാണെന്ന് മാഹി ലിക്കർ മാർച്ചന്റെസ് ഓർഗനൈസേഷൻ സെക്രട്ടറി ടി. എ ബൈജു പറഞ്ഞു. ലൈസൻസിന് ചില്ലറ വില്പനശാല പ്രതിമാസം ഒരു ലക്ഷത്തോളം അടയ്ക്കണം. മൊത്തം വില്പനശാല2 ലക്ഷം രൂപയും. തൊഴിലാളികളുടെ വേതനംവും വാടകയും കൂടിയാവുമ്പോൾ പ്രതിമാസം നടത്തിപ്പ് ചെലവ് താങ്ങാനാകാത്ത ബാധ്യതയുമാണ്. ഓഗസ്റ്റ് 24 ശേഷം സാധാരണ നിലയിലാകും എന്നാ പ്രതീക്ഷയോടെയാണെന്ന ബൈജു പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group