തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണവും റെക്കോര്‍ഡിലേക്ക് നീങ്ങിയ ദിവസമാണ് ഇന്ന് . സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി. രോഗവ്യാപനത്തിൽ ഓരോ ദിവസവും പുതിയ റെക്കോഡ് വരികയാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ വരുന്നു. അതിനപ്പുറം, സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം പുറത്ത് നിന്ന് വന്നവരേക്കാൾ കൂടി. 123 പേർ വിദേശത്ത് നിന്ന് വന്നവർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 51 പേരാണ്.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് 35, സിഐഎസ്എഫ് 1, ബിഎസ്എഫ് 2. ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7.
ഫലം നെഗറ്റീവയവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.ഇതുവരെ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. 152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയിലാക്കി.2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4528 സാന്പിൾ ഫലം വരാനുണ്ട്.
Post a Comment