പാലക്കാട്:
കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഞ്ചിക്കോട് സ്വദേശിയായ ഇവരുടെ മകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. അധ്യാപികയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി.
ഇവരുടെ മകൾ തമിഴ്നാട്ടിലായിരുന്നു. കുട്ടിയെ കൊണ്ടുവരാൻ ഇവർ തമിഴ്നാട്ടിൽ പോയിരുന്നു. രോഗം ഇവിടെ നിന്നാകാം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Post a Comment