രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളിൽ അര ലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
57,117 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 764 പേക്ക് ജീവൻ നഷ്ടമായി.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 16,95,988 ആയി ഉയർന്നു.
5,65,103 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 36,511 പേരാണ് ഇതുവരെ മരിച്ചത്.
കോവിഡ് 19 കേസുകൾ വർധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വർധിക്കുന്നുണ്ടെന്നുളളതാണ് ആശ്വാസകരം. ആഗോള ശരാശരിയേക്കാൾ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.
10,94,374 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
إرسال تعليق