Join Our Whats App Group

സ്വർണ്ണക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരുകിലോ സ്വർണ്ണത്തിന് 1000 ഡോളർ പ്രതിഫലം ; ശിവശങ്കുമായി സൗഹൃദം മാത്രമെന്നും സ്വപ്നയുടെ മൊഴി


തിരുവനന്തപുരം: 
സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി സ്വപനയുടെ മൊഴി. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും ഒരു കിലോ സ്വർണം കടത്താൻ അറ്റാഷെയ്ക്ക് 1,000 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി.
നേരത്തെ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിലും അറ്റാഷെയുടെ നിർദേശ പ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ താൻ പ്രവർത്തിച്ചതെന്ന് സ്വപ്ന പറഞ്ഞിരുന്നു. സ്വർണക്കടത്തിന് അറ്റാഷെയ്ക്ക് കൃത്യമായി വിഹിതം നൽകിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് സൗഹൃദ ബന്ധം മാത്രമേയുള്ളുവെന്നാണ് സ്വപ്ന കസ്റ്റംസിന് നൽകിയ പ്രാഥമിക മൊഴി.

അറ്റാഷെയ്ക്ക് പ്രതിഫലം നൽകിയിരുന്നതായി സരിക്കും സന്ദീപും റമീസും കസ്റ്റംസിസ് മൊഴി നൽകിയിരുന്നു.
കേസിൽ എൻഐഎ സംഘം തിങ്കളാഴ്ച ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്ക് ശിവശങ്കറുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള എൻഐഎ അന്വേഷണവും പുരോഗമിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group