Join Our Whats App Group

പഴയങ്ങാടി : മാടായി ക്രസന്റ് കോളേജിലെ അവസാനവർഷ ബി.എഡ്. വിദ്യാർഥികൾ കുത്തിയിരിപ്പുസമരം നടത്തി

പഴയങ്ങാടി : മാടായി ക്രസന്റ് കോളേജിലെ അവസാനവർഷ ബി. എഡ്. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ തടഞ്ഞുവെച്ചതായി പരാതി. സർട്ടിഫിക്കറ്റിനായി വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. കോളേജിൽനിന്ന് പഠിച്ചിറങ്ങിയ നൂറോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളാണ് തടഞ്ഞുവെച്ചത്. ഫീസ് സംബന്ധിച്ചുള്ള തർക്കമാണ് സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാൻ കാരണമായതെന്ന് വിദ്യാർഥികൾ പറയുന്നു.

കുത്തിയിരിപ്പ് സമരം രാത്രി ഒമ്പതരയോടെ അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 മണിക്കകം സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രൻ, പഴയങ്ങാടി സി.ഐ. എം.ഇ.രാജഗോപാൽ, എസ്.ഐ. പി.ജെ.ജിമ്മി, മാനേജ്മെൻറ് പ്രതിനിധികൾ, പയ്യന്നൂർ തഹസിൽദാർ എം.കെ.മനോജ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

കോളേജിൽ ചേരുന്ന സമയത്ത് രണ്ടുവർഷത്തെ ഫീസായി എഴുപതിനായിരം രൂപയാണ് അധികൃതർ ആവശ്യപ്പെട്ടതെങ്കിലും എഴുപത്തിനാലായിരം രൂപ അടച്ചിട്ടും വീണ്ടും ആറായിരം രൂപ കൂടി ആവശ്യപ്പെട്ടാണ് സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ആദ്യ ഗഡുവായി 45,000 രൂപയും കോവിഡ് കാരണം ഓൺലൈൻ ക്ലാസുകൾ നടന്നതിനാൽ സർവകലാശാലയുടെ നിർദേശ പ്രകാരം രണ്ടാംഗഡുവായി 29000 രൂപയും അടച്ചതായും അവർ പറഞ്ഞു. വിദ്യാർഥികൾ പഴയങ്ങാടി പോലീസിൽ പരാതി നൽകിയെങ്കിലും സർവകലാശാലയ്ക്ക് പരാതി നൽകാൻ പോലീസ് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വി.സി.ക്കും രജിസ്ട്രാർക്കും വിദ്യാർഥികൾ പരാതി നൽകിയിരുന്നു.

നേരത്തേ നിശ്ചയിച്ച ഫീസ് മാത്രമാണ് വാങ്ങുന്നതെന്നും അധിക ഫീസ് കോളേജ് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കോളേജ് അധികൃതർ പറയുന്നത്. ആദ്യഗഡുവായ 45000 രൂപയും രണ്ടാം ഗഡുവായ 35000 രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതിൽ രണ്ടാം ഗഡുവായ 29000 രൂപ അടച്ച് ബാക്കി വരുന്ന ആറായിരം രൂപ മാത്രമാണ് ആവശ്യപ്പെട്ടതെന്നുമാണ് കോളേജ് അധികൃതരുടെ വാദം.

Post a Comment

أحدث أقدم
Join Our Whats App Group