കണ്ണൂർ
സംസ്ഥാന സർക്കാർ വാർഷികത്തിന്റെയും സിപിഐ എം പാർടി കോൺഗ്രസിന്റെയും ഭാഗമായി കൂടുതൽ ജനങ്ങൾ കണ്ണൂരിലെത്തുന്നത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. പത്ത് തഹസിൽദാർമാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരായി നിയമിച്ചു. കൂടുതൽ പൊലീസിനെയും വിന്യസിച്ചു. എട്ട് ലക്ഷത്തിലേറെ പേർ നഗരത്തിലെത്തുമെന്നാണ് കണക്ക്. ദേശീയനേതാക്കളുടെ വൻ നിരയും സമ്മേളനത്തിനുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഒമ്പതിന് പാർടി കോൺഗ്രസ് സെമിനാറിനെത്തുന്നുണ്ട്.
14 വരെ ഓരോ ദിവസവും രണ്ട് തഹസിൽദാർമാർക്കാണ് ക്രമസമാധാനച്ചുമതല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സുരക്ഷാക്രമീകരണം വിലയിരുത്തി.
സമീപ ജില്ലകളിൽനിന്ന് കൂടുതൽ പൊലീസിനെ കണ്ണൂരിൽ വിന്യസിക്കും. സമാപന സമ്മേളന ദിവസം 1300 പൊലീസുകാരെ സുരക്ഷക്ക് നിയോഗിക്കും. പത്ത് ഡിവൈഎസ്‌പിമാരും 30 എസ്‌എച്ച്‌ഒമാരുമുണ്ടാവും.
إرسال تعليق