Join Our Whats App Group

ഭീഷണിയാവുമോ കോംഗോ പനി? ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം, കൃത്യ സമയത്ത്‌ ചികിത്സ നൽകിയില്ലെങ്കിൽ വൻ അപകടം

 


ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ അല്ലെങ്കില്‍ കോംഗോ പനി. മൃഗങ്ങളിലും പക്ഷികളിലും കാണപ്പെടുന്ന ഏഴ് ജനുസുകളില്‍പ്പെട്ട 31 ഓളം ചെള്ളുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. 30 ശതമാനം വരെ മരണ സാധ്യത ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണിത്. എലി, പട്ടി, പൂച്ച എന്നിവയുടെ ശരീരത്തില്‍ നിന്നുള്ള ചെള്ളുകളില്‍ നിന്നാണ് രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ എത്തുന്നത്.


ചെള്ള് മുഖാന്തരം അണുബാധ ഉണ്ടായാല്‍ ഒന്‍പത് ദിവസത്തിനകം രോ​ഗബാധ കണ്ടുതുടങ്ങും. അതേസമയം രോഗിയുമായുള്ള സമ്ബര്‍ക്കം മൂലമാണ് രോഗബാധ സ്ഥിരീകരിക്കുന്നതെങ്കില്‍ അഞ്ച് മുതല്‍ ആറ് ദിവസത്തിനകവും രോഗം കാണപ്പെടും. ചിലപ്പോള്‍ രോഗികളുട രക്തത്തിലൂടെ അല്ലെങ്കില്‍ മറ്റ് ശരീര സ്രവങ്ങളില്‍ കൂടി പരമാവധി 13 ദിവസം വരെ സമയമെടുക്കാം.


ഈ പനിയുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടും. രോഗം ബാധിച്ചവരില്‍ പനി, പേശി വേദന, കഴുത്ത് വേദന, വയറുവേദന, ഛര്‍ദ്ദി, രക്തസ്രാവം എന്നിവ ഉണ്ടാകും. കണ്ണിന് ചുവപ്പു നിറം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം എന്നിവയും രോഗികളില്‍ കാണപ്പെടുന്നു. രോഗം സ്ഥിരീകരിച്ച്‌ 2-7 ദിവസത്തിന് ശേഷം ന്യൂറോളജിക് മാറ്റങ്ങള്‍ ഉണ്ടാവുന്നു.


രോഗികള്‍ അസ്വസ്ഥതയും അക്രമസ്വഭാവവും പ്രകടിപ്പിക്കും. മൂന്ന് നാല് ദിവസം കഴിയുമ്ബോള്‍ ഈ രീതി മാറി എപ്പോഴും ഉറങ്ങുന്ന അവസ്ഥയിലേക്ക് മാറും.


രോഗം മൂലം കരള്‍ വലുതാകും. ഹൃദയമിടിപ്പ് വര്‍ധിക്കുക, തൊലിക്കടിയില്‍ രക്തവാര്‍ച്ച ഉണ്ടായി തൊലി, വായ, തൊണ്ട ചുവക്കുക എന്നിവ തുടര്‍ ലക്ഷണങ്ങള്‍ ആണ്. രോഗം മാരകമാകുന്നവരില്‍ 5ാം ദിവസം മുതല്‍ കരളിന്റെയും വൃക്കയുടേയും പ്രവര്‍ത്തനം തകരാറിലാകും .


രക്തവാര്‍ച്ച മൂലം നഷ്ടപ്പടുന്ന രക്തത്തിന് പകരമായി തക്കസമയത്ത് രക്തഘടങ്ങള്‍ നല്‍കണം. രോഗം ഭേദമായവരില്‍ നിന്നും എടുക്കുന്ന പ്ലാസ്മ കുത്തിവെപ്പും നല്‍കാറുണ്ട്. മഹാരാഷ്ട്ര ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടുവെങ്കിലും കേരളത്തില്‍ അത്ര പരിചയമില്ലാത്ത പനിയാണിത്. കൃത്യസമയത്ത് രോഗം കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞില്ലെങ്കില്‍ 30 ശതമാനവും രോഗി മരിക്കാനാണ് സാധ്യത.

Post a Comment

أحدث أقدم
Join Our Whats App Group