Join Our Whats App Group

20000 വനിതാ സംരംഭകരെ കേരളത്തിൽ സൃഷ്ടിക്കും:എല്ലാ പഞ്ചായത്ത് വാർഡുകളിലും പ്രാണ സ്റ്റോർ, ടോൾ ഫ്രീ നമ്പർ : 1800 833 0000

 


 20,000 വനിതാ സംരംഭകരെ കേരളത്തിൽ സൃഷ്ടിക്കാനൊരുങ്ങി എസ് പി സി ലിമിറ്റഡ്. കേരളത്തിലെ മുഴുവൻ പഞ്ചായത്ത് വാർഡുകളിലും പ്രാണ സ്റ്റോർ ആരംഭിച്ചു കൊണ്ടാണ് എസ് പി സി വനിതാ സംരംഭക സാധ്യത തുറന്നിട്ടിരിക്കുന്നത്. ഇതുവഴി ഓരോ പഞ്ചായത്ത് വാർഡിലും ഒരു വനിത സംരംഭക ഉണ്ടാകും. ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ന്റെ മുഴുവൻ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കുറഞ്ഞ മുതൽ മുടക്കിൽ ഇത്രയധികം പേർക്ക് ബിസിനസ് സാധ്യത നൽകുന്നതെന്ന് എസ് പി സി ചെയർമാൻ എൻ ആർ ജയ്മോൻ പറഞ്ഞു.

സംസ്ഥാനത്ത് 20000 സംരംഭകർക്ക് അവസരം

 ഓർഗാനിക് മേഖലയിലെ വിപ്ലവകരമായ മാറ്റം വിജയിച്ചതോടെ ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്നമായ മികച്ച വിദ്യാഭ്യാസം എന്നത് സാധ്യമാക്കാനും കമ്പനി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോവിഡ് കാലഘട്ടത്തിൽത്തന്നെ, 2021 ഫെബ്രുവരി ആറിന് പ്രാണ ഇൻസൈറ്റ് എന്ന എജുക്കേഷൻ ആപ്പ് ലോകത്തിനു സമ്മാനിക്കാൻ എസ് പി സി ക്ക് സാധിച്ചു.

 വെറും 5900/- രൂപയ്ക്ക് ഏതു സിലബസിലുള്ള കുട്ടിക്കും ഏത് ക്ലാസിൽ പഠിക്കുന്ന കുട്ടിക്കും ഒരു അക്കാദമിക് ഇയർ മുഴുവനായി പഠിക്കാം എന്നതാണ് പ്രാണ  ഇൻസൈറ്റ്ന്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ഇന്ത്യയിൽ ആദ്യമായി പ്ലസ് വൺ,പ്ലസ് ടു പ്രാക്ടിക്കൽ ലാബ് കോഴ്സ് ഓൺലൈനായി പഠിക്കാനുള്ള അവസരവും എസ് പി സി യിലൂടെ സാധിച്ചു.

 ലോകത്തിൽ പഠിക്കാൻ പറ്റുന്ന മുഴുവൻ കോഴ്സുകളും പ്രാണ ഇൻസൈറ്റ് ടാലന്റ് അക്കാദമിയിലൂടെ പഠിക്കാം എന്നത് പ്രാണ ഇൻസൈറ്റ്നു  വലിയ ജനശ്രദ്ധ നേടികൊടുത്തു. വെറും 499 രൂപയ്ക്ക്  ജീവിതകാലം മുഴുവൻ   പഠിക്കാം എന്നത് ടാലന്റ് അക്കാദമിയെ ജനകീയമാകുന്നു. ഇതിനകം രാജ്യത്ത്‌ മൂവായിരത്തിലധികം ഫ്രാഞ്ചൈസികൾ നൽകിക്കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഫ്രാഞ്ചൈസികൾ ഉള്ള കമ്പനിയുടെ പട്ടികയിലേക്ക് ഉയരാൻ എസ് പി സി ക്ക് സാധിച്ചു. 

കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മകകഴിവുകൾ കഴിഞ്ഞ രണ്ടു വർഷമായി അവതരിപ്പിക്കാൻ വേദി ഇല്ലാത്ത സാഹചര്യത്തിൽ  കേരളത്തിലെ മുഴുവൻ സ്കൂൾകുട്ടികൾക്കും ആയി പ്രാണ ഇൻ സൈറ്റ് ഡൗൺലോഡ് ചെയ്തു കൊണ്ട് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരമാണ് ഇപ്പോഴുള്ളത്. കേരളത്തിലെ പതിനയ്യായിരത്തിലധികം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഒരു കോടി രൂപ പ്രൈസ് മണി യുള്ള കലോത്സവത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.


  എസ് പി സി യുടെ പത്താം വാർഷികത്തിൽ  കേരളത്തിലെ മുഴുവൻ പഞ്ചായത്ത്  വാർഡുകളിലും(20,000) പ്രാണാ സ്റ്റോർ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ് പി സി. ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിനാണ് എസ് പി സി തുടക്കംകുറിക്കുന്നത്. ഇതുവഴി 20,000 വനിതാ  സംരംഭകരെയാണ് കേരളത്തിൽ മാത്രം  സൃഷ്ടിക്കുന്നത്. പ്രൊജക്ട് അനൗൺസ്  ചെയ്തു മൂന്നു ദിവസം കൊണ്ട് നൂറിലധികം ഫ്രാഞ്ചൈസികൾ നൽകാൻ സാധിച്ചത് തന്നെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ന്റെ  വലിയ സാധ്യത തെളിയിക്കുന്നതാണ്. സംസ്ഥാനത്ത് ഇരുപതിനായിരം വാർഡുകളിൽ, ഒരു വാർഡിൽ ഒരു സംരംഭകക്കു മാത്രമാണ് അവസരം എന്നുള്ളതുകൊണ്ട് തന്നെ, ഏറ്റവും അർഹതപ്പെട്ട വനിതാസംരംഭകക്കു തന്നെ ഫ്രാഞ്ചൈസി ലഭിക്കണമെന്ന ആശയത്തിൽ, ഏറ്റവും അർഹതപ്പെട്ട വനിതാ സംരംഭകയെ തിരഞ്ഞെടുത്തു കൊണ്ടാണ് ഫ്രാഞ്ചൈസികൾ നൽകിവരുന്നത്. ഇതിനായി 1800 833 0000 എന്ന ടോൾഫ്രീ നമ്പറും കമ്പനി ഒരുക്കിയിട്ടുണ്ട്.

ജീവനുള്ള മണ്ണ് വരുംതലമുറക്ക് നൽകുന്നതോടൊപ്പം വിഷമില്ലാത്ത ഭക്ഷണം നൽകുക എന്ന ആശയത്തിൽ നിന്നാണ് 2013 ഏപ്രിൽ 17 നു ഫാർമർ പ്രൊഡ്യൂസർ കമ്പനിയായി എസ്പിസി ലിമിറ്റഡ് ആരംഭിക്കുന്നത്. ഇക്കോളജി എന്ന ശാസ്ത്രത്തിൽ അധിഷ്ഠിതമായ ജൈവകൃഷി ജനങ്ങളിൽ എത്തിക്കുകയും അതുവഴി ലക്ഷക്കണക്കിന് പേർക്ക് തൊഴിലും സംരംഭക സാധ്യതയും  ലക്ഷ്യമിട്ടാണ് മേക്ക് ഇന്ത്യ ഓർഗാനിക് എന്ന പ്രൊജക്റ്റ് ആരംഭിച്ചത്. 

ഇതിനായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് ഫാമിംഗ് ശാസ്ത്രീയമായി പഠിക്കുകയും അത് ഉത്പന്നങ്ങളാക്കി കർഷകരിൽ എത്തിക്കുക എന്ന വലിയ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയിലെ രണ്ടരലക്ഷം പഞ്ചായത്തുകളിലെ 25 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുന്ന രീതിയിലാണ് മേക്ക് ഇന്ത്യ ഓർഗാനിക് പ്രോജക്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2021 പൂർത്തിയായപ്പോൾ തന്നെ ഒരു പഞ്ചായത്തിൽ ഒരു സംരംഭകൻ എന്ന രീതിയിൽ 720 ലധികം പഞ്ചായത്തുകളിൽ ഓർഗാനിക് ഫ്രാഞ്ചൈസി നൽകാൻ എസ്പിസി ക്ക്‌ സാധിച്ചു. ഇതുവഴി 720 പഞ്ചായത്തുകളെ ജൈവ പഞ്ചായത്തുകൾ ആക്കുന്ന പദ്ധതിയാണ് നടന്നുകൊണ്ടിരിക്കുന്നത്.


 2025പൂർത്തിയാകുമ്പോൾ  രണ്ടരലക്ഷം  പഞ്ചായത്തുകളിലേക്കും ജൈവകൃഷി എത്തിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.നിലവിൽ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമായി എസ് പി സി മാറിയത് ചുരുങ്ങിയ കാലഘട്ടം കൊണ്ടാണ് ,ഇന്ത്യയിൽ ഇരുപത്തിയഞ്ച് ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമായി വളരുക എന്നതാണ് SPC ലക്‌ഷ്യം വയ്ക്കുന്നതെന്ന് സിഇഒ  മിഥുൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group