Join Our Whats App Group

മാനസീക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

 


പരപ്പ: 

മാനസീക വൈകല്ല്യമുള്ള യുവതിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ രാജപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റുചെയ്തു.

പരപ്പ തോടേംചാലിലെ ഷിന്റോ പെഴന്തിങ്കല്‍(37)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഏതാനും ദിവസം മുമ്പാണ് ഷിന്റോ 35 കാരിയായ മാനസീക വൈകല്യമുള്ള യുവതിയെ പീഡനത്തിനിരയാക്കിയത്. സംഭവം സംബന്ധിച്ച് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മുള്ളേരിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഷിന്റോയെ അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷിന്റോയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഷിന്റോക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും നേരത്തെ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുകുട്ടികളുള്ള ഇയാളുടെ ഭാര്യ വിദേശത്താണ്.

Post a Comment

أحدث أقدم
Join Our Whats App Group