Join Our Whats App Group

കണ്ണൂർ വിമാനത്താവളത്തിൽ 'വിമാനം കത്തിച്ച് ' മോക്ഡ്രിൽ

 


മട്ടന്നൂർ: 

വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്ഡ്രിൽ കണ്ണൂർ വിമാനത്താവളത്തിൽ സംഘടിപ്പിച്ചു. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ കൊളുത്തിയായിരുന്നു മോക്ഡ്രിൽ. വിമാനത്താവളത്തിലെ ഫയർ എൻജിനുകളെത്തിച്ച് തീയണക്കുന്നതും 'അപകടത്തിൽപ്പെട്ടവരെ' ആംബുലൻസുകളിൽ ആസ്പത്രിയിലെത്തിക്കുന്നതും ആവിഷ്കരിച്ചു.


റൺവേയിൽവെച്ചാണ് വിമാനത്തിന് തീപിടിപ്പിച്ചത്. ഡി.ജി.സി.എ. നിർദേശമനുസരിച്ച് രണ്ടുവർഷത്തിലൊരിക്കലാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി എയർക്രാഫ്റ്റ് എമർജൻസി മോക്ഡ്രിൽ നടത്തുന്നത്. അപകടമുണ്ടായാൽ എത്രസമയത്തിനകം രക്ഷാപ്രവർത്തനം സാധ്യമാകുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വിലയിരുത്തുക.


ജില്ലാഭരണകൂടം, പോലീസ്, അഗ്നിരക്ഷാസേന, എയർപോർട്ട് അതോറിറ്റി, സി.ഐ.എസ്.എഫ്., ഇൻഡിഗോ എയർലൈൻസ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് മോക്ഡ്രിൽ നടത്തിയത്. കണ്ണൂർ മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ ആസ്പത്രികളിലുമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ആൾക്കാരെ എത്തിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group