കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ആയുർവേദ ഔഷധ യൂണിറ്റായ ഔഷധി പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയിലർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 4 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
ജോലിയുടെ വിശദാംശങ്ങൾ
• ബോർഡ്: ഔഷധി
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 02
• വിജ്ഞാപന നമ്പർ: ഇ4-02/06
• ജോലിസ്ഥലം: തൃശ്ശൂർ
• അപേക്ഷിക്കേണ്ട വിധം: ഓഫ്ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 20
• അവസാന തീയതി: 2022 ഏപ്രിൽ 7
ഒഴിവ് വിശദാംശങ്ങൾ
ഔഷധി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയിലർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികളിലേക്ക് ആകെ നാല് ഒഴിവുകളാണ് ഉള്ളത്.
പ്രൊഡക്ഷൻ സൂപ്പർവൈസർ: 03
ബോയിലർ ഓപ്പറേറ്റർ: 01
പ്രായപരിധി വിശദാംശങ്ങൾ
20 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്
വിദ്യാഭ്യാസ യോഗ്യതകൾ
1. പ്രൊഡക്ഷൻ സൂപ്പർവൈസർ
ബി.എസ്.സി ( കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബോട്ടണി/ ബയോടെക്നോളജി) ബിടെക്, ബി-ഫാം ആയുർവേദ
2. ബോയിലർ ഓപ്പറേറ്റർ
ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബ്രോയിലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ്
ശമ്പള വിശദാംശങ്ങൾ
ഔഷധി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
പ്രൊഡക്ഷൻ സൂപ്പർവൈസർ: 12,100/-
ബോയിലർ ഓപ്പറേറ്റർ: 13,600/-
അപേക്ഷിക്കേണ്ടവിധം?
യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 7 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
വിലാസം:
The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur – 680006
അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
Notification: Click Here
إرسال تعليق