Join Our Whats App Group

പരസ്ത്രീ ബന്ധം സംശയിച്ച് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ മക്കൾക്കൊപ്പം ഉത്സവത്തിന് പോയി

 


തിരുവനന്തപുരം: 

പാലോട് കുറുപുഴയിൽ പരസ്ത്രീ ബന്ധം സംശയിച്ച് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം യുവതി മക്കൾക്കൊപ്പം സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിന് സമീപം കുറുപുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ (34) സംഭവത്തിൽ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും, അതിനാൽ അയാൾ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞു. വീടിന്റെ പിന്നിൽ ഫോൺ വിളിച്ചു കൊണ്ടിരുന്ന ഷിജുവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് യുവതി അടിക്കുകയായിരുന്നു. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് ധരിച്ചാണ് സൗമ്യ തലയ്ക്കടിച്ചത്. അടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ അടിച്ചു. ഇതിന് ശേഷമാണ് അവർ മക്കൾക്കൊപ്പം ഉത്സവം കാണാൻ ക്ഷേത്രത്തിൽ പോയത്.


തിരികെ എത്തിയപ്പോഴാണ് പിതാവ് മരിച്ച് കിടക്കുന്നത് കുട്ടികൾ കാണുന്നത്. തുടർന്നാണ്‌ നാട്ടുകാർ സംഭവം അറിഞ്ഞത്. ഗൾഫിൽ ആയിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത്. മകളോട് ഷിജു മോശമായി പെരുമാറിയതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ പറഞ്ഞെങ്കിലും ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group