സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ധനവില വര്‍ധനയും ത്രൈമാസ ടാക്‌സും കാരണം ഒരു തരത്തിലും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏവായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത് എന്നും സംഘടനാ നേതാക്കള്‍ പറയുന്നു.
മാര്‍ച്ച് 31നാണ് ത്രൈമാസ ടാക്സ് അടയ്ക്കാനുള്ള അവസാന തീയതി. 30,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ ഓരോ ബസിനും ടാക്‌സ് അടയ്ക്കണം. എന്നാല്‍ അത് സാധിക്കില്ലെന്ന് ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് നികുതി ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പക്ഷേ ഇതുവരെ ഉത്തരവ് ഒന്നും തന്നെ ഇറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉള്‍പ്പെടെ കൂട്ടണം എന്ന് ആവശ്യപ്പെട്ട് നേരത്തെയും ബസുടമകള്‍ സമരം പ്രഖ്യാപിച്ചരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്.
إرسال تعليق