സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ മാർച്ച് 28 29 തീയതികളിൽ നടത്തുന്ന പണിമുടക്ക് ജില്ലയിൽ സമ്പൂർണ ബന്ദായി മാറുമെന്ന് സംയുക്ത സമര സമിതി നേതാക്കൾ അറിയിച്ചു.
പണിമുടക്ക് എല്ലാ മേഖലയിലും നടക്കും, കടകമ്പോളങ്ങൾ അടച്ചിട്ടും , പൊതുജനങ്ങൾ ഉൾപ്പെടെ യാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ അഭ്യർത്ഥിച്ചു.
പണി മുടക്ക് പ്രരണത്തിൻ്റെ ഭാഗമായി മാർച്ച് 15ന് രാവിലെ 10.30ന് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോവിന് സമീപം തൊഴിലാളി സ്ത്രീകളുടെ ജില്ലാതല സംഗമം നടക്കും. ബസ്റ്റാൻ്റുകൾ കേന്ദ്രീകരിച്ചും പഞ്ചായത്ത് തലത്തിലും വിവിധ പ്രചരണ പരിപാടികളും പണിമുടക്കിന് മുന്നോടിയായി സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, മറ്റു തൊഴിലാളി യൂനിയൻ ഭാരവാഹികളായ സി കൃഷ്ണൻ, സി.പി. സന്തോഷ് കുമാർ, എം എ കരീം, ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം പങ്കെടുത്തു.
إرسال تعليق