Join Our Whats App Group

വിവാഹത്തട്ടിപ്പുകാരനായ മജീദിന് കണ്ണൂരിലും ഭാര്യമാർ: നാല് ജില്ലകളിലായി ഇരുപതിലധികം സ്ത്രീകളെ കബളിപ്പിച്ചു

 


വിവാഹത്തിന് പിന്നാലെ വധുവിന്റെ സ്വര്‍ണവും പണവും തന്ത്രപൂര്‍വം കൈക്കലാക്കി നാട് വിടുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പാലക്കാട് അറസ്റ്റില്‍. വല്ലപ്പുഴ സ്വദേശി മജീദിനെയാണ് മണ്ണാര്‍ക്കാട് സ്വദേശിനിയുടെ പരാതിയില്‍ സൗത്ത് പൊലീസ് പിടികൂടിയത്. നാല് ജില്ലകളിലായി ഇരുപതിലധികം സ്ത്രീകളെ കബളിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.


തട്ടിപ്പുകാരായ സുഹൃത്തുക്കളെ ബന്ധുക്കളായി നിരത്തി വിവാഹം. പിന്നീടാണ് യഥാര്‍ഥ കബളിപ്പിക്കലിന്റെ തുടക്കം. വിവാഹം കഴിച്ച് ഒരുമിച്ച് താമസം തുടങ്ങിയാലുടന്‍ ഓരോ അത്യാവശ്യങ്ങള്‍ പറഞ്ഞ് ഭാര്യയോട് മജീദ് കരയും. മറ്റ് മാര്‍ഗമില്ലെന്ന് അറിയിച്ച് സങ്കടം അഭിനയിക്കും. സ്വര്‍ണവും കൈയ്യിലുള്ള പണവും സ്വന്തമാക്കി മുങ്ങും.


അടുത്തദിവസം മടങ്ങിയെത്തുമെന്ന് അറിയിച്ച് മുങ്ങുന്ന മജീദ് കൈയ്യിലെ പണം തീരുന്ന മുറയ്ക്ക് അടുത്ത വിവാഹത്തിന് വഴി തേടും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി മജീദ് രേഖാമൂലം ആറ് വിവാഹം കഴി‍ച്ചു. ഇതുകൂടാതെ പന്ത്രണ്ട് അനൗദ്യോഗിക വിവാഹങ്ങളിലും മജീദ് വരനായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


കൂടുതല്‍ സ്ത്രീകള്‍ മജീദിന്റെ കുരുക്കില്‍പ്പെട്ടുവെന്നാണ് നിഗമനം. പലരും മാനഹാനി ഭയന്ന് പുറത്ത് പറയാന്‍ മടിക്കുന്ന സാഹചര്യമുണ്ട്. ആഢംബര ജീവിതം നയിക്കുന്നതിനും കൂടെയുള്ള രണ്ട് ഭാര്യമാരെയും സംരക്ഷിക്കുന്നതിനാണ് പണം പ്രധാനമായും വിനിയോഗിക്കുന്നത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ തട്ടിപ്പുകാരനെന്ന് തെളിഞ്ഞതിനാല്‍ വനിതകളുടെ ബന്ധുക്കള്‍ കൈയ്യേറ്റം െചയ്തതായും മജീദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


ഏറെ നാളായി വിവിധിയിടങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. മജീദിന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായ നിരവധിയാളുകളുടെ വിളികളാണെത്തുന്നത്.പുതിയാപ്ല മജീദെന്ന് വിളിപ്പേരുള്ള ഈ വിവാഹ തട്ടിപ്പുകാരന് പച്ചക്കറി വില്‍പനയാണ് ജോലി. പേരിനൊരു ജോലി എന്നതിനപ്പുറം യഥാര്‍ഥത്തില്‍ സ്ത്രീകളെ കബളിപ്പിക്കുന്നതില്‍ വലിയ തന്ത്രം പയറ്റുന്നതാണ് മജീദിന്റെ രീതി. ആദ്യ വിവാഹമെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്ണ് കാണല്‍ ചടങ്ങും വിവാഹം ഉറപ്പിക്കലും

Post a Comment

أحدث أقدم
Join Our Whats App Group