Join Our Whats App Group

പയ്യന്നൂര്‍: വയോധികയെ ബന്ധുവിൻ്റെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 


പയ്യന്നൂര്‍: 

കാണാതായവയോധികയെ സമീപത്തെ ബന്ധുവിൻ്റെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


കോറോം പരവന്തട്ട ക്ഷേത്രത്തിന് സമീപത്തെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പാലക്കീല്‍ കാര്‍ത്യായണിയെ(85)യാണ്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കാര്‍ത്യായണിയെ നേരം പുലര്‍ന്നപ്പോൾ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചലിലാണ് ഇന്നു രാവിലെ ഏഴ് മണിയോടെ സമീപത്തെ ബന്ധുവിൻ്റെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.മക്കള്‍:സുലോചന, രമേശന്‍, മോഹനന്‍, നിഷ(ദുബൈ).മരുമക്കള്‍:നാരായണന്‍, സുവര്‍ണ,മിനി,മധു(ദുബൈ).സഹോദരങ്ങള്‍:ജനാര്‍ദ്ദനന്‍, ഭാസ്‌കരന്‍, ലക്ഷ്മണന്‍, ജാനകി, യശോദ, പാര്‍വതി,ലക്ഷ്മി,സാവിത്രി, പരേതനായ കൃഷ്ണന്‍. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group