Join Our Whats App Group

പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്

 വാട്‌സാപ്പില്‍ ഒരിക്കല്‍ അയച്ച സന്ദേശം ഡിലീറ്റു ചെയ്യാനുള്ള അവസരം നല്‍കുന്ന ഫീച്ചറാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍. നിലവില്‍ 1 മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്‍ഡ് ആണ് ഒരു സന്ദേശം അയച്ച ശേഷം ഡിലീറ്റു ചെയ്യാന്‍ നല്‍കുന്നത്. താമസിയാതെ ഇത് രണ്ടര ദിവസമാക്കിയേക്കുമെന്ന് വാബീറ്റാഇന്‍ഫോ അവകാശപ്പെടുന്നു. ഏതാനും ദിവസങ്ങൾക്കുള്ളില്‍ അയച്ച സന്ദേശം പരിപൂര്‍ണമായി ഡിലീറ്റു ചെയ്യാനുള്ള അവസരമാണ് വാട്‌സാപ് ഉപയോക്താക്കള്‍ക്കു നല്‍കുക. ഡിലീറ്റ് ഫോര്‍ എവരിവണ്‍ 2017ല്‍ ആണ് വാട്‌സാപ് അവതരിപ്പിച്ചത്. തുടക്കത്തില്‍ ഇതിന് 7 മിനിറ്റ് മാത്രമായിരുന്നു നല്‍കിയിരുന്നത്.



അതേസമയം, ഭാവിയിൽ ഇത് മൂന്നു മാസം വരെ ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാന്‍ സാധിച്ചേക്കാമെന്നും വാബീറ്റാഇന്‍ഫോ സൂചന നൽകുന്നുണ്ട്. ഒരുപക്ഷേ എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള അവസരവും വന്നേക്കാം. തുടക്കത്തിൽ പരിധിയില്ലാതെ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.


കൂടാതെ, വാട്സാപ്പിൽ മൂന്ന് പുതിയ ഫീച്ചറുകൾ കൂടി വരാൻ പോകുകയാണ്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് ആപ്പിന്റെ വെബ് പതിപ്പിനും മൊബൈൽ പതിപ്പിനും ഈ പുതിയ ഫീച്ചർ ലഭിക്കും. അതേസമയം, മൊബൈൽ ആപ്ലിക്കേഷനായാണ് രണ്ട് ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. വാട്സാപ് ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് വെബിലും മൊബൈലിലും എഡിറ്റ് ചെയ്യാൻ കഴിയുന്നതാണ് ഒരു ഫീച്ചർ. കൂടാതെ, ഉപയോക്താക്കൾ സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ തന്നെ അവർക്ക് സ്റ്റിക്കർ നിർദേശങ്ങൾ നൽകുന്ന ഒരു പുതിയ ഫീച്ചറിലും വാട്സാപ് പ്രവർത്തിക്കുന്നുണ്ട്.


ഫീച്ചർ പുറത്തിറങ്ങിക്കഴിഞ്ഞാൽ എങ്ങനെയിരിക്കും എന്നതിന്റെ സ്‌ക്രീൻഷോട്ടും വാബീറ്റാഇന്‍ഫോ പങ്കുവെച്ചിരുന്നു. മെസേജ് റിയാക്ഷൻ ഫീച്ചർ പ്രകാരം ലഭ്യമായ ഒരു കൂട്ടം ഇമോജികൾ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാൻ ഉപയോക്താക്കളെ അനുവദിക്കും. അതേസമയം, സന്ദേശ പ്രതികരണങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടുമെന്നും നേരത്തേ റിപ്പോർട്ട് വന്നിരുന്നു. ഇതിനാൽ ചാറ്റിന് പുറത്തുള്ള ആർക്കും നിങ്ങളുടെ പ്രതികരണങ്ങൾ കാണാൻ കഴിയില്ല. തുടക്കത്തിൽ പരിമിതമായ ഇമോജികളാണ് പുറത്തിറക്കുക, എന്നാൽ കാലക്രമേണ എണ്ണം വർധിപ്പിക്കും. ഈ ഫീച്ചർ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാക്കും.

Post a Comment

أحدث أقدم
Join Our Whats App Group