കണ്ടന്‍റ് ക്രിയേറ്റേര്‍സിന് കൂടുതല്‍ സാമ്പത്തിക ലാഭം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ് . എന്നാൽ അടുത്ത കാലത്തായി തരംഗമായി മാറിയ ചെറുവീഡിയോ പ്ലാറ്റ്ഫോമുകള്‍ ഉയർത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യൂട്യൂബ് ഷോര്‍ട്സ് എന്ന ചെറുവീഡിയോ പതിപ്പിലൂടെ യൂട്യൂബ് ഒരുങ്ങുകയാണ്. ഷോര്‍ട്സില്‍ വലിയമാറ്റങ്ങളാണ് യൂട്യൂബ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടുതല്‍ ആളുകളെ യൂട്യൂബ് ഷോര്‍ട്സിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം കണ്ടന്‍റ് ക്രിയേറ്റര്‍സിന് കൂടുതല്‍ വരുമാനം, ഈ ലക്ഷ്യങ്ങളാണ് പുതിയ മാറ്റങ്ങള്‍ക്ക് പിന്നില്‍. ബ്രാൻഡ്കണക്റ്റ് വഴി ഒരോ ബ്രാന്‍റിനും വേണ്ടുന്ന ഉള്ളടക്കം വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് നിര്‍മ്മിച്ച് നല്‍കാന്‍ സാധിക്കും. അതിലൂടെ നല്ല വരുമാനം ഉറപ്പാക്കാം.
ഒപ്പം ഇത്തരം വീഡിയോകളെ സൂപ്പർ ചാറ്റുമായി സംയോജിപ്പിക്കുന്നതിലൂടെ ഒരു വീഡിയോ കാണുന്നതിനൊപ്പം തന്നെ ഷോപ്പ് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. ഷോപ്പിങ് വിഡിയോകൾക്കും തത്സമയ ഷോപ്പിങ്ങിനും ഇതിലൂടെ ബ്രാന്‍റിനും വീഡിയോ നിര്‍മ്മാതാക്കള്‍ക്കും ഒരേ സമയം വരുമാനം ഉറപ്പാക്കുമെന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്.
ഇതോടൊപ്പം വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ സഹായകരമായ ഫീച്ചറുകളും അവതരിപ്പിക്കും. ട്രെന്‍റുകള്‍ മനസിലാക്കാന്‍ കണ്ടന്‍റ് ക്രിയേറ്റേര്‍സിനെ സഹായിക്കുന്ന വിവരങ്ങള്‍ യൂട്യൂബ് സ്റ്റുഡിയോ ആപ്പിലേക്ക് സംയോജിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് യൂട്യൂബ് അറിയിച്ചു. കൂടുതൽ ആശയങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഒപ്പം തന്നെ വിഡിയോകൾക്ക് താഴെ വരുന്ന വ്യക്തിഗത കമന്റുകൾക്ക് മറുപടി നൽകാനുള്ള പ്രത്യേക സംവിധാനവും ഉടന്‍ എത്തും.
സ്ഥിരം ഉപയോക്താക്കൾക്ക് ‘ഗിഫ്റ്റഡ് അംഗത്വം’ നൽകുന്ന കാര്യം പരിഗണനയിലാണെന്നും യൂട്യൂബ് പറയുന്നു. ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണെന്നും വരും മാസങ്ങളിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും യൂട്യൂബ് അറിയിച്ചു. ഇന്ററാക്ടിവിറ്റി വർധിപ്പിക്കുന്നതിനായി മികച്ച വീഡിയോ സൃഷ്ടിക്കുന്നവരെ ഒന്നിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനും യൂട്യൂബ് ലക്ഷ്യമിടുന്നുണ്ട്.
إرسال تعليق