തൃശൂരില്‍ യുവതിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമാണെന്ന് ബന്ധുക്കളുടെ പരാതി. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ്(26) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്തു.
ഈ മാസം 8ാം തിയതിയാണ് ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക പീഡനമാണ് ഹൈറൂസ് നേരിട്ടിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഒന്നര വര്‍ഷം മുമ്പായിരുന്നു ഹൈറൂസിന്റേയും, ജാഫറിന്റേയും വിവാഹം നടന്നത്. വിവാഹ ശേഷം ഭര്‍ത്താവിനോടൊപ്പം ഹൈറൂസ് വിദേശത്തേക്ക് പോയിരുന്നു. ഇവര്‍ക്ക് നാല് മാസം പ്രായമായ കുഞ്ഞുണ്ട്. ഹൈറൂസ് ഗര്‍ഭിണി ആയതിന് ശേഷമാണ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മാറി. നിരന്തരം മാനസിക പീഡനത്തിന് ഇരയായിരുന്നു ഹൈറൂസ്.
ഇതിന് പിന്നാലെ ഹൈറൂസിനെ വീട്ടുകാര്‍ തിരികെ കൂട്ടിക്കൊണ്ടു വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് എന്നും ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു. ഇതോടെയാണ് ഹൈറൂസ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പടെ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.
إرسال تعليق