കണ്ണൂര്‍: പൂനെയില്‍ ലോണ്‍ ആപ്പിന്റെ ചതിക്കുഴില്‍ പെട്ട് ആത്മഹത്യ ചെയ്ത മലയാളിയായ 22 കാരന് കുടുംബം നീതി തേടി മുഖ്യമന്ത്രിയുടെ അടുത്തേക്ക്.
പൂനെ പൊലീസ് കേസ് കാര്യക്ഷമായി അന്വേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി മഹാരാഷ്ട്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നുമാണ് ആവശ്യം. 8,000 രൂപ ലോണ്‍ തിരിച്ചടവ് വൈകിയതിന് ആപ് അധികൃതര്‍ നഗ്‌ന ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തുണ്ടാക്കി പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലായിരുന്നു അനുഗ്രഹ് ജീവനൊടുക്കിയത്.
ഫെബ്രുവരി പന്ത്രണ്ടിന് ആണ്ടല്ലൂര്‍ കാവിലെ ഉത്സവത്തിന് വരുമെന്നും കുടുംബക്കാരൊക്കെയായി കൂടണമെന്നും അമ്മയോട് വൈകുന്നേരം ഫോണില്‍ പറഞ്ഞതാണ് അനുഗ്രഹ്. നേരം പുലര്‍ന്നപ്പോള്‍ അമ്മ കേള്‍ക്കുന്നത് മകന്‍ ഇനി ജീവനോടെ ഇല്ലെന്ന വാര്‍ത്തയാണ്. പൂനെ നവി പേട്ടില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന അനുഗ്രഹ് ആത്മഹത്യ ചെയ്തത് ലോണ്‍ ആപ്പിന്റെ ചതിക്കുഴിയില്‍ പെട്ട്. എട്ടായിരം രൂപ ലോണെടുത്ത് തിരിച്ചടവ് വൈകിയപ്പോള്‍ ആസാന്‍ എന്ന ആപ്പിന്റെ അധികൃതര്‍ ചെയ്തത് അനുഗ്രഹിന്റെ നഗ്‌ന ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തുണ്ടാക്കി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.
സമ്മര്‍ദ്ദം താങ്ങാനാകാതെ 22 കാരന്‍ ഉടുത്തിരുന്ന ലുങ്കിയില്‍ ജീവനൊടുക്കി.അസ്വാഭാവിക മരണത്തിന് കേസെടുത്തു എന്നല്ലാതെ നവിപേട് പൊലീസ് സംഭവം ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മഹാരാഷ്ട്ര പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രിയുടെ ഇടപെടലാണ് കുടുംബം ആവശ്യപ്പെടുന്നത്.
إرسال تعليق