Join Our Whats App Group

മെൻസ്ട്രൽ കപ്പ്, പിരീഡ്സ് എന്നൊക്കെ കേൾക്കുമ്പോൾ പെൺകുട്ടികൾക്ക് മാത്രമുള്ള പോസ്റ്റാണ് എന്ന് കരുതരുത്, ആൺകുട്ടികളും ഇതു വായിക്കുക, കുറിപ്പ്

 


പീരിയഡ്‌സിന്റെ സമയത്ത് പണ്ടുകാലത്ത് ഉള്ളവർ തുണി ആയിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്.എന്നാൽ പിന്നീട് ആ സമയത്ത് സാനിറ്ററി പാട് ഉപയോഗിക്കാൻ തുടങ്ങി.അതിനുശേഷം ഇപ്പോൾ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവരുമുണ്ട്.


എന്നാൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് ഇക്കാലത്ത് വളരെ സുരക്ഷിതം ആണെങ്കിലും കൂടുതലായി ആരും തന്നെ ഉപയോഗിക്കുന്നില്ല.മെൻസ്ട്രൽ കപ്പിനെ കുറിച്ച് യുവതി എഴുതിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറലായി മാറുന്നത്.


കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്,ഞാൻ ഈ പോസ്റ്റ് ഇടുന്നത് എന്റെ ഒരു എക്സ്പീരിയൻസ് നെ പറ്റി ഷെയർ ചെയ്യാൻ ആണ്.പിരീഡ്സ്, മെൻസ്ട്രൽ കപ്പ് എന്നൊക്കെ കേൾക്കുമ്പോൾ പെൺകുട്ടികൾക്ക് മാത്രം ഉള്ള പോസ്റ്റ് ആണ് എന്ന് കരുതരുത്.


എല്ലാ ആൺകുട്ടികളും ദയവായി ഇതു വായിക്കുക. കാരണം നിങ്ങളുടെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും സുഹൃത്തിനും ഒക്കെ ഇത് ഷെയർ ചെയ്യാവുന്നതാണ്. ഇതിനെ പറ്റി കൂടുതൽ അധികാറികമായി പറയാൻ ഞൻ ഒരു ഹെൽത്ത് അഡ്വൈസർ അല്ല.


എന്നാലും എന്റെ ഒരു എക്സ്പീരിയൻസ് നിങ്ങളുമായി ഷെയർ ചെയ്യണം എന്ന് എനിക്ക് തോന്നി.വർഷങ്ങളോളമായി മാസത്തിൽ 7 ദിവസവും പാട് അല്ലെങ്കിൽ തുണി ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു ഞാൻ.



എന്നാൽ ഇപ്പൊ കുറച്ചുനാളായി ഉപയോഗിക്കുന്നത് മെൻസ്ട്രൽ കപ്പ് ആണ്.എനിക്ക് അതിനെക്കുറിച്ച് ഏറ്റവും നല്ലത് എന്ന് തോന്നിയ കുറച്ചു ഗുണങ്ങൾ പറയാം.

1. സിമ്പിൾ, അത് ഇത് ഉപയോഗിക്കാൻ വളരെ സിമ്പിൾ ആണ് ആദ്യത്തെ രണ്ട് തവണത്തെ ബുദ്ധിമുട്ട് ഒഴിച്ചാൽ ഇത് ഇൻസർട്ട് ചെയ്യാനും പുറത്തെടുക്കാനും എല്ലാം വളരെ എളുപ്പമാണ്.




2.പവർ ഫുൾ, ഓരോ തവണ പാഡ് ചേഞ്ച് ചെയ്യാനും, അത് ഡിസ്പോസ് ചെയ്യാനും ഉള്ള പ്രയാസം, പിന്നെ നമ്മളത് കത്തിക്കുമ്പോൾ മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ പ്രകൃതിക്കുണ്ടാകുന്ന നെഗറ്റീവ് എഫക്ട് ഓർക്കുമ്പോൾ മെൻസ്ട്രൽ കപ്പ് വെറും പവർഫുൾ അല്ല മിന്നൽ കപ്പ് ആണെന്ന് തോന്നുന്നു.




3. വില, ഒരു മെൻസ്ട്രൽ സൈക്കിൾ തള്ളി നീങ്ങാൻ നമുക്ക് കുറഞ്ഞത് ഒരു പാക്കറ്റ് എങ്കിലും വേണം, അപ്പോൾ അൻപത് രൂപ, ഒരു വർഷം 600 രൂപ, എന്നാലും മനസ്സിൽ കപ്പിന് അത്രയും പോലും ചിലവില്ല.




4. റാഷസ് ഉണ്ടാവുന്നില്ല, പിരീഡ് സമയത്ത് പാട് ഉപയോഗിക്കുമ്പോൾ റാഷസ് വരുന്നത് പലർക്കും പതിവാണ്. ചിലർക്ക് അതുകാരണം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ മെൻസ്ട്രൽ കപ്പ് ഇങ്ങനെ ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല.




5. മെൻസ്ട്രൽ കപ്പ് വെച്ചാൽ പിരീഡ് സമയത്ത് നമുക്ക് മുങ്ങി കുളിക്കാം. തലകുത്തി മാറിയാൽ. കുത്തി നിൽക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സാധാരണ ദിവസം ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാം. ഇത് എന്റെ അനുഭവങ്ങൾ മാത്രമാണ്. നിങ്ങൾക്ക് അങ്ങനെയല്ലെങ്കിലും ആണെങ്കിലും കമന്റ് ചെയ്യുക, ഷെയറും ചെയ്യുക, ചിലപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെടും.

Post a Comment

أحدث أقدم
Join Our Whats App Group