Join Our Whats App Group

ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു, പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണം

 


ആലപ്പുഴ: 

ഹരിപ്പാട് കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വാര്യംകോട് ശരത്ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതേസമയം ലഹരിമരുന്ന് സംഘമാണ് കൊലപാതകതം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.


നന്ദുപ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ എത്രയും വേ​ഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു. ജില്ലയിൽ തുടർച്ചയായി ലഹരി മാഫിയ സംഘം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി മുൻപും പരാതി ഉയർന്നിട്ടുണ്ട്. സമാനമായ സംഭവങ്ങൾ കഴിഞ്ഞ ദിവസം മാവേലിക്കരയിലും നടന്നിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group