Join Our Whats App Group

ബാബുവിനെ രക്ഷപ്പെടുത്തിയത് കമാൻഡോ ബാല: റോപ്പിലൂടെത്തി ആദ്യം നല്‍കിയത് വെള്ളം, ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കേരളം

 


പാലക്കാട്: 

43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ സൈനികര്‍ താഴേക്ക് കുതിക്കുകയായിരുന്നു. ഇതില്‍ ബാലാ എന്ന സൈനികനാണ് ബാബുവിന് അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കിയ ബാല എല്ലാ അര്‍ത്ഥത്തിലും രക്ഷകനായി മാറി. ഇപ്പോൾ ബാബു മലമുകളിൽ എത്തി. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റും.


ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്നാണ് സേനയുടെ വിലയിരുത്തല്‍, ക്ഷീണിക്കുമെന്നതിനാലാണ് അധികം ഒച്ച വച്ചു സംസാരിക്കേണ്ടെന്ന് ബാബുവിനോട് ആവശ്യപ്പെട്ടത്.ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത് സാഹസികമായാണ്. റോപ്പിലൂടെ ഇറങ്ങിയ സൈനികന്‍ ആദ്യം നല്‍കിയത് രണ്ട് കുപ്പി വെള്ളമാണ്. അത് കുടിച്ച ബാബു അതിന് ശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവുമായി മുകളിലേക്ക് വരികയാണ്. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം ശുഭകരമായ അന്ത്യത്തിലേക്ക് എത്തുകയാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്താണ് ഇവിടെ തെളിയുന്നത്.ബാബുവിനെ ഹെലികോപ്ടറില്‍ താഴെ എത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിരുന്നു. അതിവേഗമാണ് മലയ്ക്ക് മുകളില്‍ സൈന്യം എത്തിയത്.


സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മലയാളിയായ ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഒമ്ബതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു. ഇതാണ് വിജയത്തിലെത്തിയത്.


Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software ,  Classes , Recovery , Trading , Rehab , Hosting , Transfer ,

Post a Comment

أحدث أقدم
Join Our Whats App Group