Join Our Whats App Group

നിങ്ങൾ കുളിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

 നമ്മുടെ ജീവിതശൈലിയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കുളി. നിങ്ങൾക്ക് വിയർപ്പ് കൂടുതലാണെങ്കിലും, ഒരുപാട് വ്യായാമം  ചെയ്യുന്ന ആളാണെങ്കിലും, അണുബാധ ഉണ്ടാകുന്ന ആളാണെങ്കിലും ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും കുളിച്ചിരിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഒരു മാസത്തോളം കുളിക്കാതിരുന്നാൽ എന്ത് സംഭവിക്കും.






 മുഖക്കുരു വർധിക്കും 


നിങ്ങൾ കുളിക്കാതിരുന്നാൽ  മുഖക്കുരു വർധിക്കും. മുഖത്ത് വിയർപ്പും അഴുക്കും കളയാതിരുന്നാൽ, ഇത് മൂലം  മുഖക്കുരു വർധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത് പോലെ തന്നെ മേക്ക്അപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ ഇത് അടിഞ്ഞ് കൂടുന്നത് മൂലവും മുഖക്കുരു വർധിക്കും. അതേസമയം മറ്റ് കാരണങ്ങൾ കൊണ്ടും മുഖക്കുരു ഉണ്ടാകും.


നാറ്റം ഉണ്ടാകും 



ഒരു മാസത്തോളം കുളിക്കാതിരുന്നാൽ ശരീരത്തിൽ ഡീൽ സെൽസ് അടിഞ്ഞ് കൂടുകയും,  അതിൽ ബാക്ടീരിയ ഇൻഫെക്ഷൻ ഉണ്ടാകുന്നത് മൂലം നാറ്റം ഉണ്ടാകുകയും ചെയ്യും. മാത്രമല്ല ഇത് നിങ്ങളുടെ ചർമ്മത്തിന് മുകളിൽ സ്‌ട്രാറ്റം കോർണിയം അല്ലെങ്കിൽ നിർജീവമായ ചർമ്മം ഉണ്ടാകാൻ കാരണമാകും. ഇതും ശരീരത്തിൽ നാറ്റം ഉണ്ടാക്കും.


ബ്രൗൺ നിറത്തിലുള്ള കുരുക്കൾ ഉണ്ടാകും


കുളിക്കാതിരുന്നാൽ ശരീരത്തിൽ അഴുക്കും എണ്ണയും അടിഞ്ഞ് കൂടും. അത് ചെറിയ കുരുക്കളായി മാറുകയും ഫംഗസ് അല്ലെങ്കിൽ യീസ്റ്റ് ബാധ ഉണ്ടാകും. അതിൽ ക്രമേണ അണുബാധയും ഉണ്ടാകും. ഇത് ക്രമേണ ശരീരത്തിൽ ചൊറിയും ചിരങ്ങും മറ്റും ഉണ്ടാകാൻ കാരണമാകും. ഏറ്റവും കൂടുതൽ വിയർപ്പുണ്ടാകുന്ന ഭാഗങ്ങളിലായി ആണ് ഇത് കൂടുതലായി കണ്ട് വരുന്നത്.


തലയിൽ ചൊറിച്ചിൽ ഉണ്ടാകും


തലയോട്ടിയിലും നിർജ്ജീവമായ കോശങ്ങൾ അടിഞ്ഞ് കൂടും. ഇതിനെയാണ് സാധാരണയായി താരൻ എന്ന പേരിൽ അറിയപ്പെടാറുള്ളത്. ഇത് മൂലം ഇന്ഫെക്ഷനുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മറ്റ് പലകാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാറുണ്ട്.

2 تعليقات

إرسال تعليق

أحدث أقدم
Join Our Whats App Group