Join Our Whats App Group

അപ്രതീക്ഷിതമായി അർജുനെ കണ്ടു, അവന്റെ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു..

(രചന: മെഹ്റിൻ)


നീ കണ്ടോ ഡി നമ്മുടെ ബസ്സിലെ പുതിയ കണ്ടക്ടറെ… ആൾ നമ്മുടെ ബസ്സ്‌ മുതലാളി അരവിന്ദേട്ടന്റെ ഒരേ ഒരു മോനാണ് അർജുൻ …


എവിടെ എവിടെ ..ഞാൻ കണ്ടില്ലല്ലോ … കാണാൻ എങ്ങനുണ്ട്


കാണാൻ അടിപൊളിയാണ് മോളെ … നമ്മുടെ ദു ൽഖറിനെ പോലുണ്ട് …


ഡി പതിയെ പറയ് അവൻ വരുന്നുണ്ട് … (പുതിയ കണ്ടക്ടറുടെ ലുക്ക് കണ്ടു ബസ്സിൽ സ്ഥിരമായി കോളജിലേക്ക് പോയിക്കൊണ്ടിരുന്നു പെൺകുട്ടികളുടെ, അല്ല പിടക്കോഴികളുടെ ചർച്ചയാണ് നേരത്തെ കേട്ടത്…)


ടിക്കറ്റ് ടിക്കറ്റ് … ഇവിടെ സ്റ്റുഡന്റസ് എല്ലാരും ടിക്കറ്റ് തന്നോ …


പിള്ളേരുടെ മുഖത്തെല്ലാം ക്ലോസപ്പ് ചിരിയും ..പൈസ കൊടുക്കലും .. അടക്കി പറച്ചിലും … എല്ലാം അർജുൻ കേൾക്കുന്നുണ്ടായിരുന്നു ….


അവരെ ഒന്നും വിഷമിപ്പിക്കണ്ട എന്ന് കരുതി അർജുൻ അങ്ങോട്ടും നന്നായിട്ട് ചിരിച്ചു കൊടുത്തു …


ഇവിടെ ടിക്കറ്റ് എടുത്തോ …?


ബസ്സിലെ സൈഡ് സീറ്റിലിരുന്ന ഒരു പെൺകൊച്ചിനോട് അർജുൻ ചോദിച്ചു …


അവൾ പത്തു രൂപ കൊടുത്തു കോളേജ് പടി എന്ന് പറഞ്ഞു …


അർജുൻ അത് വാങ്ങി ബാക്കിലേക് പോകവേ


ഹലോ … എന്റെ ബാക്കി ഒരു രൂപ തന്നില്ല ..


സ്റ്റുഡന്റസ് എല്ലാവരും എവിടുന്നാണ് ആ അശിരീരി എന്ന് നോക്കിയതും കണ്ടു പുറകിലത്തെ സ്ത്രീകളുടെ സീറ്റിൽ അവരുടെ പ്രിയപ്പെട്ട ടീച്ചറായ നിവേദ miss … കണ്ടക്ടറോട് ഒരു രൂപ ബാലൻസ് ചോദിക്കുന്നത് …


അത് കേട്ടതും അർജുൻ ഒരു രൂപ എടുത്ത് അവൾക്ക് കൊടുത്തു … അവളെ ഒന്ന് നോക്കാനും മറന്നില്ല …


നിവേദ പൈസ വാങ്ങി ബാഗിൽ ഇട്ടു …


ബസ്സ് കോളേജ് പടി നിർത്തിയതും … സ്റ്റുഡന്റസ് എല്ലാരും അർജുനു പുഞ്ചിരി നൽകി ഇറങ്ങി …


നിവേദ ഇറങ്ങുന്നതു കണ്ടതും ,, അർജുൻ അവൾക് കേൾക്കാൻ മാത്രമായി പറഞ്ഞു


നിന്റെ ഒരു രൂപ കിട്ടിയിട്ടൊന്നും വേണ്ട ഞങ്ങൾക്ക് ജീവിക്കാൻ … താരാൻ മറന്നതിനു ഇത്ര ഉച്ചത്തിൽ അലറി വിളിച്ചു ചോദിക്കേണ്ട ആവിശ്യം ഒന്നുമില്ല ….


നിങ്ങൾക് ആ ഒരു രൂപയുടെ ആവിശ്യം ഉണ്ടാവില്ല ജീവിക്കാൻ… പക്ഷെ എനിക്ക് അങ്ങനെ അല്ല .. ..പിന്നെ ഉച്ചത്തിൽ ചോതിച്ചത്,, ആ തിരക്കിനിടയിൽ നിങ്ങൾ കേട്ടില്ലെങ്കിലോ എന്ന് കരുതിയാണ് ..അല്ലാതെ അപമാനിക്കാൻ അല്ല …


നിവേദ ബസ്സിൽ നിന്നറങ്ങി പോകുന്നതും നോക്കി നിൽക്കെ അർജുൻ ചെറിയൊരു ദേഷ്യം വന്നു … അത് മറ്റൊന്നും കൊണ്ടല്ല…


ഇതുവരെ ആരും തന്നെ മൈൻഡ് ചെയ്യാതിരുന്നിട്ടില്ല…. മാത്രമല്ല ഇങ്ങനെ തിരിച്ചു പറഞ്ഞിട്ടുമില്ല … അഹങ്കാരി അർജുൻ മനസ്സിൽ പറഞ്ഞു ….


പിന്നീടുള്ള ദിവസങ്ങളില്ലെല്ലാം നിവേദ ബസ്സിൽ കയറിയാൽ ,, അർജുൻ ബാക്കി ഒരു രൂപ കൊടുക്കാൻ മറക്കാറില്ല … അവൾ അത് വാങ്ങി ബാഗിലിട്ട് പുറത്തേക്ക് നോക്കിയിരിക്കും …


അർജുന് അവളെ കാണുന്നതേ ദേഷ്യമായി … വേറെ ഒന്നും അല്ല ബസ്സിൽ സ്ഥിരമായി കയറുന്ന ഒട്ടു മിക്ക ആളുകളും അവനോട് ചിരിക്കുകയോ ചെറുതായിട്ട് സംസാരിക്കുകയോ ചെയ്യാറുണ്ട് …


അവൾ മാത്രം പുറത്തോട്ടും നോക്കിയിരിക്കും … അവൻ മനസ്സിൽ വിചാരിച്ചു അഹങ്കാരത്തിന് കയ്യും കാലും വെച്ചത് ….


അങ്ങനെ ഇരിക്കെ ഒരു ഞായർ ദിവസം …അർജുന്റെ പിറന്നാളായിരുന്നു .. അവന്റെ അമ്മയും അച്ഛനും അവനും കൂടെ അവരുടെ കുറച്ചു അടുത്തുള്ള ഒരു അനാഥാലയത്തിൽ ഭക്ഷണം കൊടുക്കാൻ വേണ്ടി പോയി …


അപ്പോഴാണ് അവിടെ ഒരു മരച്ചുവട്ടിൽ കുറെ കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കുന്ന നിവേദയെ അർജുൻ കാണുന്നത് …


(ഇതിനിടയിൽ ബസ്സിലുള്ള സ്റ്റുഡൻസിന്റെ സംസാരത്തിൽ നിന്ന് അവരുടെ ടീച്ചറാണ് അവൾ .. പേര് നിവേദ എന്നാണ് എന്നൊക്കെ അർജുൻ മനസ്സിലാക്കിയിരുന്നു … മാത്രമല്ല ഈ ഇടെയായിട്ട് പലപ്പോഴും നിവേദ അവന്റെ ഉറക്കം കളഞ്ഞിരുന്നു ….)


അർജുൻ അവിടെത്തെ സിസ്റ്ററിനോട് ചോദിച്ചു… അവിടെ ക്ലാസ് എടുത്ത് കൊടുക്കുന്നത് ആരാണ് ..?


അവർ പറഞ്ഞു അത് നിവേദ ഇവിടെ എത്തിയിട്ട് 24 വര്ഷം ആയി … നന്നായി പഠിച്ചു … ഇപ്പൊ ഇവിടെ അടുത്തു SNS കോളേജിൽ ടീച്ചറാണ് … ഇവിടെ paying റൂം എടുത്ത് നിൽക്കുകയാണ് …


ഒഴിവു ദിവസങ്ങളിൽ ഇവിടെത്തെ കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കും .. മിടുക്കിയാണ് …


അർജുൻ അവളെ തന്നെ നോക്കി കുറെ നേരം നിന്നു .. അവന്റെ അമ്മ വന്നു വിളിച്ചപ്പോഴാണ് അവനു ബോധം വന്നത് … ( അവന്റെ നോട്ടം പോകുന്നിടത്തേക്ക് അവന്റെ അമ്മയും നോക്കാൻ മറന്നില്ല.. അത് കണ്ടതും അവരുടെ മുഖത്തും ഒരു പുഞ്ചിരി വന്നു നിറഞ്ഞു ..)


കൊണ്ടുപോയ ഭക്ഷണമെല്ലാം വിളമ്പി കൊടുക്കുകയാണ് അർജുന്റെ അച്ഛനും അമ്മയും …


അർജുൻ മെല്ലെ നിവേദയുടെ അടുത്തേക്ക് പോയി … heyy .. Am sorry …


നിവേദ ; എന്തിനു


എനിക്കറിയില്ലായിരുന്നു താനൊരു അ നാ ഥ അല്ല അഹങ്കാരിയാണെന്ന് ..


നിവേദ ; what … അഹങ്കാരം .. അത് ആർക്കാണ് എന്ന് എനിക്ക് നന്നായിട്ട് അറിയാം … എന്നെ ബുദ്ധിമുട്ടിക്കാനാണ് ഉദ്ദേശമെങ്കിൽ ….


അർജുൻ ;ബുദ്ധിമുട്ടിക്കാനാണ് ഉദ്ദേശമെങ്കിൽ ? ബാക്കി പറഞ്ഞില്ലല്ലോ മാഡം …


നിവേദ ; ഇയാളൊന്ന് പോയെ … എനിക്കിങ്ങനെ ആണുങ്ങളോടൊന്നും സംസാരിക്കുന്നത് ഇഷ്ടമല്ല ….


അർജുൻ ; ഒഹ്ഹ്‌ അപ്പൊ ലെസ്ബിയൻ ആണല്ലേ …?


നിവേദ ; കുറച്ചൂടെ മാന്യമായി സംസാരിക്കണം … ഞാൻ കാരണം ഈ സ്ഥാപനത്തിന് ഒരു ചീത്തപ്പേരുണ്ടാവരുത് അത്കൊണ്ടാണ് … അല്ലാതെ


അർജുൻ ; ഒഹ് അങ്ങനെ ….. എന്നാലും എന്നെ പോലെ സുമുഖനായ ഒരു ചെറുപ്പക്കാരനോട് സംസാരിച്ചാൽ നിങ്ങളുടെ സ്ഥാപനത്തിന് ചീത്ത പേര് വരോ …


നിവേദ ; പറയാൻ പറ്റില്ല … ചിലപ്പോ വന്നെന്നിരിക്കും


അർജുൻ ;ഓക്കേ ഇതുവരെ നീ ഈ സ്ഥാപനത്തിന് ചീത്തപ്പേര് ഉണ്ടാകുമെന്ന് കരുതി ആണുങ്ങളോടൊന്നും സംസാരിച്ചിട്ടുണ്ടാവില്ല …. എന്ന് കരുതി നിനക്കിനി നിന്റെ ഭാവി ഭർത്താവിനോട് സംസാരിക്കാതിരിക്കാൻ പറ്റുമോ ..?


നിവേദ ; what ..?


അർജുൻ ; see വേദ … എനിക്ക് നിന്നെ എന്റെ life partner ആക്കിയാൽ കൊള്ളാമെന്നുണ്ട് ….. എന്താ നിന്റെ അഭിപ്രായം


നിവേദ ; എനിക്ക് താല്പര്യം ഇല്ല … ഇനി എന്നോട് ഇതിനെ കുറിച്ച് സംസാരിക്കരുത് … എന്ന് പറഞ്ഞു നിവേദ വേഗം അവളുടെ റൂമിലേക്ക് പോയി …


ഇതെല്ലം അർജുന്റെ അച്ഛൻ കാണുന്നുണ്ടായിരുന്നു … അവിടെത്തെ തിരക്കെല്ലാം കഴിഞ്ഞതും … അർജുൻ അച്ഛനോട് എല്ലാം പറഞ്ഞു … അവർക്കും നിവേദയെ കണ്ട് ഇഷ്ട്ടമായിരുന്നു …


നീ വിഷമിക്കണ്ട നമുക്കു മദറിനെ കണ്ടു സംസാരിക്കാം … അർജുന്റെ അച്ഛൻ പറഞ്ഞു …


അർജുന്റെ അച്ഛനും അമ്മയും അവിടെത്തെ മദറിനോട് കാര്യങ്ങൾ അവതരിപ്പിച്ചു


നിവേദ … മിടുക്കി കുട്ടിയാണ് … അവളുടെ അമ്മ പ്രസവത്തോടെ മരിച്ചു …. അവളുടെ അച്ഛനാണ് അവളെ ഇവിടെ ആക്കി പോയത് …. കുറച്ചു ദിവസം ഇവിടെ നിർത്തുമോ എന്ന് ചോദിച്ചപ്പോ ഞങ്ങൾ സമ്മതിക്കുകയായിരുന്നു ….


പക്ഷെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടൊന്നും അയാളെ ഇങ്ങോട്ട് കണ്ടില്ല …. ഒരു പക്ഷെ ഒഴിവാക്കി പോയതാവാം ……. അങനെ അവളും ഇവിടെത്തെ ഒരാളായി ….


നിവേധക്ക് ഇതിനു മുന്നേ ഒരു ആലോചന വന്നിരുന്നു … ചെക്കനും അവന്റെ വീട്ടുക്കാർക്കും ഇഷ്ടമായി അവളെ …പക്ഷെ കുടുംബക്കാരൊന്നും സമ്മതിച്ചില്ല .. അങനെ അത് മുടങ്ങി …. അതിനു ശേഷം അവൾ തന്നെയാ പറഞ്ഞത് ആരെങ്കിലും ഇനി കല്യാണ കാര്യം കൊണ്ടുവന്ന മദർ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കണം എന്നു ….


മോൻ അവളെ ഇഷ്ടപ്പെട്ടത്‌ ആത്മാർത്ഥമായിട്ടാണെങ്കിൽ …വേറെ ഒരു എതിർപ്പും നിങ്ങളെ കുടുംബത്തിൽ നിന്ന് ഉണ്ടാവില്ലെങ്കിൽ … ഞാൻ അവളോട് ഒന്ന് സംസാരിച്ചു നോക്കാം ….


ഒരിക്കലും സിമ്പതി കൊണ്ട് ഉള്ള ഒരു ഇഷ്ടമല്ല എനിക്കവളോട് ,,, അവളുടെ സ്വഭാവം ആറ്റിറ്റ്യൂഡ് ഒക്കെ കണ്ടിട്ടാണ് ഞാൻ അവള ഇഷ്ടപെട്ടത് …


കുടുംബത്തിൽ എതിർപ്പ് ഉണ്ടെങ്കിലും ഞാൻ ഒരു കല്യാണം കയിക്കുന്നുണ്ടെങ്കിൽ അത് അവളെ ആയിരിക്കും … അവന്റെ തീരുമാനം ഉറച്ചതായിരുന്നു …അർജുന്റെ അമ്മയും അച്ഛനും അവനോടൊപ്പം നിന്നു …


എങ്കി ഞാൻ അവളോട് സംസാരിക്കാം … അവർ യാത്ര പറഞ്ഞു ഇറങ്ങിയതിനു ശേഷം മദർ നിവേദയെ വിളിച്ചു സംസാരിച്ചു …


അവരൊക്കെ വലിയ ആൾക്കാരല്ലേ മദർ … അതൊന്നും ശെരിയാവില്ല …..


മദർ ; എന്തായാലും അർജുന് മോളെ നല്ല ഇഷ്ടമാണ് അവന്റെ വീട്ടുക്കാർക്കും ….. ഇനി എല്ലാം മോളുടെ ഇഷ്ടം ….


നിവേദ ;. എനിക്ക് കുറച്ചു സമയം വേണം മദർ … ഞാൻ ഒന്ന് ആലോചിക്കട്ടെ ….


മദർ അപ്പൊ തന്നെ അത് അർജ്ജുനെ വിളിച്ചു അറിയിച്ചു


പിന്നീടുള്ള ദിവസങ്ങളിൽ നിവേദ ബസ്സിൽ കയറുന്നത് തൊട്ട് അവൾ ഇറങ്ങുന്നത് വരെ അർജുന്റെ കണ്ണ് അവളുടെ മേലായിരിക്കും ….


നിവേദ പക്ഷെ എല്ലാം കാണുന്നുണ്ടെങ്കിലും … അതെല്ലാം ആസ്വദിക്കുന്നുണ്ടെങ്കിലും …

അവനെ തിരിച്ചു നോക്കാറില്ല.. അങ്ങനെ കുറച്ചു ദിവസം കഴിയേ അർജുനെ ബസ്സിൽ കാണാതെയായി … അവൾ ബസ്സിൽ കയറിയാൽ എല്ലായിടത്തും നോക്കും പക്ഷെ നിരാശ ആയിരുന്നു ഫലം ….


ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ നിവേധക്ക് അർജ്ജുനെയും ഇഷ്ടമായിരുന്നു …. അവനെ ബസ്സിൽ കാണാതായതും പല ചിന്തകളും അവളുടെ മനസ്സിൽ കടന്നു വന്നു ….


എങ്കിലും ബസ്സിലുള്ള ഡ്രൈവറോടൊന്നും അവനെ കുറിച്ച് ചോദിക്കാനുള്ള ദൈര്യം അവൾക്ക് ഇല്ലായിരുന്നു … പോകെ പോകെ അവൾക്ക് ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റാതെയായി ….. വല്ലാത്ത ഒറ്റപ്പെടൽ പോലെയൊക്കെ തോന്നി തുടങ്ങി


ഒരു ഞായർ ദിവസം നിവേദ അവളുടെ ഫ്രണ്ടിന്റെ കല്യാണ വീട്ടിൽ പോയതായിരുന്നു … അവിടെ അപ്രതീക്ഷിതമായി അർജുനെ കണ്ടു … അവന്റെ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു ….


നിവേദ ഒന്നേ നോക്കിയുള്ളൂ അവൾക്ക് സങ്കടം സഹിക്കാനായില്ല … താൻ വെറുതെ ഓരോന്ന് മോഹിച്ചു …. അല്ലെങ്കിലും തനിക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റില്ല അവനെ പോലൊരാളെ ….


നിവേദ സ്വയം മനസ്സിനെ ഓരോന്ന് പറഞ്ഞു പാകപ്പെടുത്തി … അവനു തന്നെ ശെരിക്കും ഇഷ്ടമാണോ എന്ന് അറിയാനാണ് കുറച്ചു wait ഇട്ടത് …. അത്കൊണ്ട് മനസ്സിലായി അവന്റെ ഇഷ്ടം എത്രത്തോളം ഉണ്ടെന്നു ….


അവർ രണ്ടുപേരും ഒരുമിച്ചു ചെക്കനേം പെണ്ണിനേം വിഷ് ചെയ്ത്‌ വരുന്നത് കണ്ടിട്ട് … നിവേധക്ക് അവളുടെ കണ്ണുകളെ പിടിച്ചു നിർത്താനായില്ല …


അവൾ തന്റെ ഫ്രണ്ടിനോട് പോലും പറയാതെ വേഗം കല്യാണവീട്ടിൽ നിന്ന് ഇറങ്ങി …


ബസ്‌സ്റ്റോപ്പിലേക്ക് നടക്കവേ അവളുടെ പിന്നാലെ അർജുൻ കാറുമായിട്ട് വന്നു … അവൾക്കടുത്തായി നിർത്തി …

തന്റെ അരികിൽ ഒരു കാർ വന്നു നിർത്തിയതും നിവേദ തിരിഞ്ഞു നോക്കി….


അവൾ കാറിലേക്ക് നോക്കിയതും കണ്ടു തനിക്കായി ഡോർ തുറന്നിട്ടു ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അർജ്ജുനെ..


വേദ കയറു …


നിവേദ ; വേണ്ട… ഞാൻ പൊയ്ക്കൊളളാം ( അവൾ സംസാരത്തിൽ ഇടർച്ച വരാതെ പറഞ്ഞു …)


ഏഹ്ഹ്‌യ്‌ കയറു … ഞാൻ ആക്കിത്തരാം …


നിവേദ അവന്റ നിർബന്ധത്തിനു വഴങ്ങി മടിച്ചാണെങ്കിലും കാറിൽ കയറി …. അവൾ പുറത്തേക്ക് നോക്കിയിരിക്കാണ് …


താനെന്താ സദ്യ കഴിക്കാതെ പെട്ടെന്ന് പോന്നത് …. തന്റെ ബെസ്റ്റ്‌ ഫ്രണ്ടിന്റെ കല്യാണത്തിന് പോയിട്ട് അവളെ കാണാതെ ഇത്ര ദ്രിതിയിൽ എങ്ങോട്ടാ …?


അർജുൻ ചോദിക്കുന്നത് കേട്ട് അവൾ ഞെട്ടി ( അപ്പോ തന്നെ ശ്രദ്ധിച്ചിരുന്നുവോ (നിവേദ ആത്മ )


അത് അത് വേറെ ഒരു പരിപാടിയുണ്ടായിരുന്നു അതാ … ( വിക്കി വിക്കി നിവേദ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു ) …


അർജുൻ ; എന്ത് പരിപാടി …?


നിവേദ ; അതൊക്കെ നിങ്ങളോട് പറയേണ്ട ആവശ്യമില്ലല്ലോ … ( അതികം സൗണ്ട് ഇല്ലെങ്കിലും അല്പം ദേഷ്യത്തോടെ നിവേദ മറുപടി നൽകി ) …


അർജുൻ ; ഓഹ്ഹ്‌ ആയിക്കോട്ടെ …. അല്ല എന്തായി എന്റെ കാര്യം വല്ല ഹോപ്പ് ഉണ്ടോ മാഡം …?


നിവേദ ; എന്ത് കാര്യം ..?


അർജുൻ ; എന്താണെന്ന് നിനക്കറിയില്ലേ …? നീ ആലോചിച്ചിട്ട് പറയാം എന്റെ കൂടെ ജീവിക്കണോ വേണ്ടയോ എന്നു പറഞ്ഞിരുന്നു മറന്നോ …?


നിവേധ ; എന്താ കളിയാക്കണോ എന്നെ … ? ഞാൻ കണ്ടു കല്യാണ വീട്ടിൽ നിങ്ങളുടെ കൂടെ … രണ്ടുപേരും നല്ല മാച്ചാണ് … ഞാൻ അന്നെ മദറിനോട് പറഞ്ഞതാണ് ഇതൊന്നും ശെരിയാവില്ല എന്ന് … Any way all the best … ഞാൻ ഇവിടെ ബസ്റ്റോപ്പിൽ ഇറങ്ങിക്കോളാം വണ്ടി

നിർത്തു …


അർജുൻ ; ഓക്കേ ഇറങ്ങിക്കോ …. അതിനു മുന്നേ ഒരു കാര്യം … താൻ കല്യാണ വീട്ടിൽ കൂടെ കണ്ടു എന്ന് പറഞ്ഞത് എന്റെ കസിൻ സിസ്റ്റർ ആരതിയെയാണ് …. അല്ലാതെ താൻ ഉദ്ദേശിക്കുന്ന പോലെ അല്ല …. ഇനി ഇറങ്ങിക്കോ ….


നിവേദ ; കസിൻ സിസ്റ്ററോ ..? ( നിവേദയുടെ മനസ്സിൽ സന്തോഷത്തിന്റെ ആയിരം പൂത്തിരി കത്തി ) …


അർജുൻ ; ആ കസിൻ സിസ്റ്റർ …, ബസ്സ്‌സ്റ്റോപ്പിൽ ഇറങ്ങണമെന്ന് പറഞ്ഞില്ലേ … എത്തി … ഇറങ്ങിക്കോ


നിവേദ ; അത്


അർജുൻ ; എന്തെ ഇറങ്ങുന്നില്ലേ …? നേരത്തെ ഭയങ്കര തിരക്കായിരുന്നല്ലോ ഇറങ്ങാഞ്ഞിട്ട് …


നിവേദ ; അത് …പിന്നെ .. എനിക്ക് ഇറങ്ങേണ്ട … നിന്റെ കൂടെ ഇരുന്ന മതി … ( അതും പറഞ്ഞു നിവേദ വേഗം പുറത്തേക് നോക്കിയിരുന്നു ..)


അർജുൻ ചുണ്ടിൽ വന്ന പുഞ്ചിരിയുമായി വണ്ടി മുന്നോട്ട് എടുത്തു … ഇടക്കിടെ അർജുൻ അവളെ നോക്കുമെങ്കിലും അവൾ പുറത്തോട്ട് നോക്കിയിരിക്കയിരുന്നു ….


അർജുൻ ; ഇത്രയും നല്ലൊരു ചെക്കൻ ഇവിടെ ഇരുന്നിട്ടും നീ ആരെ കാണാനാണ് പുറത്തേക്ക് നോക്കിയിരിക്കുന്നത് …?


നിവേദ ; അത് … സോറി എനിക്ക് ചമ്മലായിട്ടാണ് അർജുൻ …


അർജുൻ ; ഒഹ്ഹ്‌ നാണം … മ്മ് മ്മ് ഓക്കേ …


നിവേദ ; എനിക്ക് നാണം ഒന്നുമില്ല … ( നിവേദ പിന്നെ അർജുനെ തന്നെ നോക്കിയിരുന്നു …) അല്ല ഇപ്പൊ കുറച്ചു ദിവസമായിട്ട് ബസ്സിൽ കാണുന്നില്ലല്ലോ … എന്ത് പറ്റി …?


അർജുൻ ; ഒഹ്ഹ്‌ ..അപ്പൊ നീ എന്നെ നോക്കാറുണ്ടല്ലേ


നിവേദ ; പറയയ്‌യ്‌ എന്താ കാര്യം എന്ന് …


അർജുൻ ; ഞാൻ അച്ഛന്റെ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത് മാനേജർ ആയിട്ട് … ഇടക്ക് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് ബസ്സിൽ പോവാമെന്നൊരു ഐഡിയ വന്നത് …..


ഇപ്പൊ വീണ്ടും മുന്നത്തെ ജോലിയിലേക്ക് മാറി … അതെന്തായാലും നന്നായി എന്ന് തോന്നുന്നു …


നിവേദ ; അതെന്താ


അർജുൻ ; അതുകൊണ്ടല്ലേ നീ ബസ്സ് മുയുവൻ എന്നെ തിരയുന്നത് കണ്ടത് …..


നിവേദക്കു വീണ്ടും ചമ്മൽ വന്നു പുറത്തേക്ക് നോക്കിയിരുന്നു ….


അർജുൻ പെട്ടെന്ന് വണ്ടി സൈഡിലേക്ക് നിർത്തി …


നിവേദ ; എന്താ ..? ഇവിടെ നിർത്തിയത് ..?


അർജുൻ ; വണ്ടി ഓടിക്കുന്നത് കൊണ്ട് നിന്നെ എനിക്ക് ശെരിക്ക് കാണാൻ പറ്റുന്നില്ല …… അർജുൻ നിവേദയെ തന്നെ നോക്കിയിരിക്കാണ് …


ഇങ്ങനെ നോക്കല്ലേ അർജുൻ … നിവേദ തല താഴ്ത്തിയിരുന്നു …


അർജുൻ ; വേദ …


നിവേദ ; ആ ..


അർജ്ജ്ൻ ; വേദ … Look at me


നിവേദ ; എന്താ ? ( നിവേദ തല ഉയർത്തി നോക്കിയതും തന്റെ തൊട്ടടുത്ത് തന്റെ കണ്ണിലേക്ക് നോക്കിയിരിക്കാണ് അർജുൻ )


അവന്റെ നോട്ടത്തിൽ നിവേദക്കു അടിവയറ്റിൽ മഞ്ഞു വീഴുന്നത് പോലെ തോന്നി …( നസ്രിയ പറഞ്ഞ പോലെ )


അർജുൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു പതിയെ അവളുടെ കവിളിൽ ഒരു ചെറു ചുംബനം നൽകി ….അവൾ തെല്ലൊരു നാണത്തോടെ അത് സ്വീകരിച്ചു ….


ഒരു ആയുസ്സ് മുഴുവൻ ഒരുമിച്ചു ജീവിക്കാൻ കയിയണമെന്ന പ്രാർത്ഥനയോടെ … അവരും അവരുടെ കാറും മുന്നോട്ട് നീങ്ങി ….

Post a Comment

أحدث أقدم
Join Our Whats App Group