Join Our Whats App Group

ശൈശവ വിവാഹം നടത്തിയ വധുവിന്റെയും വരന്റെയും വീട്ടുകാർക്കെതിരെ പോക്സോ കേസ്

 


മലപ്പുറം: 

മലപ്പുറത്ത് ശൈശവ വിവാഹം നടത്തിയ വധുവിന്റെയും വരന്റെയും വീട്ടുകാർക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്. ആറുമാസം ഗര്‍ഭിണിയായ 17കാരിയെ ശിശു ക്ഷേമ സമിതിയുടെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.


മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെ 16ാം വയസ്സില്‍ വിവാഹം കഴിപ്പിച്ചെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപാണ് മലയാളികൾ കണ്ടത്. വണ്ടൂര്‍ സ്വദേശിക്കാണ് പെൺകുട്ടിയെ വിവാഹം ചെയ്ത് കൊടുത്തത്. ബാലവിവാഹ നിരോധനം, പോക്‌സോ വകുപ്പുകള്‍ പ്രകാരം വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് ഇപ്പോൾ പൊലീസ് കേസ് എടുത്തത്.


അതേസമയം, കുട്ടിയുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group