കാഞ്ഞങ്ങാട്:
വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ തേപ്പ് തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. രാവണീശ്വരം സ്വദേശിയായ രാജേന്ദ്രൻ (29) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുതിയാക്കലിൽ വെച്ചാണ് സംഭവം. സ്കൂളിൽ നിന്നും വരികയായിരുന്ന വിദ്യാർഥിനിയോട് വിജനമായ സ്ഥലത്ത് വച്ച് വഴി ചോദിച്ച അടുത്തെത്തിയ രാജേന്ദ്രൻ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
ഭയന്നുവിറച്ച പെൺകുട്ടി ബഹളം വെച്ചപ്പോൾ ഇയാൾ ഓടി രക്ഷപെട്ടു. വീട്ടുകാർ ബേക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരവധി സിസിടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ അന്നേദിവസം അർധരാത്രിയോടെ പ്രതിയെ വീട്ടിലെത്തി പിടികൂടി. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുകയും 14 ദിവത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു
إرسال تعليق