വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചശേഷം യുവാവ് വഞ്ചിച്ചെന്ന് ചക്കരക്കല്ല് സ്വദേശിയായ ഇരുപത്തിമൂന്നുകാരി പത്രസമ്മേളനത്തിൽ ആരോപിച്ചു. നടുവിൽ സ്വദേശിയും ഇരുപത്തിയാറുകാരനുമായ യുവാവിനെതിരേയാണ് പരാതി. ഇതുസംബന്ധിച്ച് എടക്കാട് പോലീസിൽ പരാതി നൽകിയതായി യുവതി പറഞ്ഞു.
എടക്കാട് പോലീസ് കഴിഞ്ഞ സെപ്റ്റംബർ 25-ന് എഫ്. ഐ. ആർ. രജിസ്റ്റർചെയ്ത് ഐ. പി. സി. 376 പ്രകാരം കേസെടുത്തെങ്കിലും തുടർനടപടിയൊന്നും ഉണ്ടായില്ല. പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ഓട്ടോയിൽ കൊണ്ടുപോയുമാണ് പീഡിപ്പിച്ചത്. സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നത്. പരാതിപ്പെട്ടതിനെത്തുടർന്ന് കല്യാണം കഴിക്കാമെന്ന് എഴുതിനൽകിയെങ്കിലും പിന്നീട് യുവാവ് അതിൽനിന്ന് പിന്മാറുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം.
إرسال تعليق